ഖാദി പ്രവർത്തകസംഗമം നടത്തി

കണ്ണൂർ : കാനന്നൂർ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ ഗാന്ധിജയന്ധി വാരാഘോഷത്തിന്റെ ഭാഗമായി ഖാദി പ്രവർത്തകസംഗമം നടത്തി. ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി, സർവോദയസംഘം പയ്യന്നൂർ ഫർക്ക ഗ്രാമോദയ ഖാദിസംഘം എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി. ടി.ഒ. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
കേരള ഖാദി ആൻഡ് വി.ഐ. ഫെഡറേഷൻ വൈസ് പ്രസിഡന്റും കേരള സർവോദയസംഘം ചെയർമാനുമായ യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ‘ഖാദി: നൂറുവർഷങ്ങളുടെ യാത്രാപ്രതിസന്ധികളും സാധ്യതകളും’ എന്ന വിഷയത്തിൽ കേരള ഖാദി ഗ്രാമവ്യവസായ ഫെഡറേഷൻ സെക്രട്ടറി ഇ.എ. ബാലൻ സംസാരിച്ചു.
മഹാത്മാമന്ദിരം ജനറൽ സെക്രട്ടറി സി. സുനിൽ കുമാർ, പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ, പയ്യന്നൂർ ഖാദികേന്ദ്രം ഡയറക്ടർ കെ.വി. രാജേഷ്, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ കെ. ജിഷ, കോഴിക്കോട് സർവോദയ സംഘം സെക്രട്ടറി എം.കെ. ശ്യാംപ്രസാദ്, ജില്ലാ സർവോദയസംഘം സെക്രട്ടറി വി.പി. രജീഷ്, പയ്യന്നൂർ ചർക്ക ഗ്രാമോദയ ഖാദിസംഘം സെക്രട്ടറി എ. വിനയ, സർവോദയസംഘം പ്രസിഡന്റ് ടി.വി. പ്രവീൺ എന്നിവർ സംസാരിച്ചു.