സ്വീകരണവും വികസന ചർച്ചയും

നടുവിൽ : കേരള സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി നിയമിതനായ മുൻ കില ഡയറക്ടറും ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡൻറുമായ ഡോ. പി.പി. ബാലന് നടുവിൽ പി.പി.കൃഷ്ണൻ നമ്പ്യാർ സ്മാരക ട്രസ്റ്റും നടുവിൽ ഗ്രാമപ്പഞ്ചായത്ത്‌ സ്വീകരണം നൽകി.

തുടർന്ന് വികസനചർച്ചയും നടന്നു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. നടുവിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ്‌ മോളി സജി അധ്യക്ഷതവഹിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ കെ.പി. കേശവൻ പ്രഭാഷണം നടത്തി.

മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമാരായ പി.ടി. മാത്യു, ത്രേസ്യാമ്മ ജോസഫ്, ബിന്ദു ബാലൻ, സി.സി. രാജൻ, ഡോ. ടി.പി. രവീന്ദ്രൻ, വൈസ് പ്രസിഡൻറ്‌ കെ. മൊയ്തീൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷൈജ ഡൊമനിക്, ടി.സി. രഞ്ജിത്, ജോമോൾ ജിൽസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി.എ. റഹിം, മിനി ജോയി വാർഡ് മെമ്പർമാരായ പി.പി. മുസ്തഫ, എം.ഡി. സജി, ചിത്രകാരൻ എബി എൻ. ജോസഫ്, ഇ. അനന്തൻ നമ്പ്യാർ, ബിജു ഓരത്തേൽ, ഷാജി പാണക്കുഴി, ടോമി കുമ്പിടിയമാക്കൽ, വി.പി. മുഹമ്മദ് കുഞ്ഞി, എം. ചാക്കോ, എ.വി. മണികണ്ഠൻ, എസ്. സജിത്ത്, പഞ്ചായത്ത് സെക്രട്ടറി എ.കെ. സരിൻ, ഉഷ സുരേഷ്, അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു.