തൊഴിലാളിവിരുദ്ധമല്ലാതെ ലേബർ കോഡ് നടപ്പാക്കും -എം. റഹ്‌മത്തുള്ള

കണ്ണൂർ : സംസ്ഥാനത്ത് യു.ഡി.എഫ്. സർക്കാർ നടപ്പാക്കാനിരിക്കുന്ന ലേബർ കോഡ് പരിഷ്‌കരണങ്ങൾ തൊഴിലാളികളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമല്ലാത്തതും രാജ്യത്തിനാകെ മാതൃകയുമായിരിക്കുമെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു.) സംസ്ഥാന പ്രസിഡന്റ് എം. റഹ്‌മത്തുള്ള എം.എൽ.എ. പറഞ്ഞു. എസ്.ടി.യു. ജില്ലാ പുനഃസംഘടനയുടെ ഭാഗമായി നടന്ന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലിക്കുഞ്ഞി പന്നിയൂർ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡൻറ് അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി. സഹദുല്ല, എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്റ് എം.എ. കരീം, സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, പാലക്കൽ അലവി, സി. ഉമ്മർ, അബ്ദു മൂന്നാംകുന്ന്, സാഹിർ പാലക്കൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ആലിക്കുഞ്ഞി പന്നിയൂർ (പ്രസി.), എ.പി. ബദറുദ്ദീൻ, പക്കർ ഹാജി, സി. ഉമ്മർ, എം.പി. മഹമൂദ് പഴയങ്ങാടി, എം.കെ.പി. സക്കീന (വൈസ് പ്രസി.), സാഹിർ പാലക്കൽ (ജന. സെക്ര.), എ.പി. മുഹമ്മദ് അഫ്സൽ, അബ്ദു മൂന്നാംകുന്ന്, ടി.കെ. നൗഫൽ, എം.കെ. ഷാജിർ, ബത്താലി മുസ്തഫ (സെക്ര.), പി.കെ. സീനത്ത് (ഖജാ.).