പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറി നിർമാണം: പോലീസ് തടഞ്ഞു

മയ്യിൽ : അൻപത് വർഷത്തിലേറെയായി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് സ്വകാര്യവ്യക്തികൾ നിർമാണം നടത്തുന്നു. മയ്യിൽ-കാഞ്ഞിരോട് റോഡിൽ നിരത്തുപാലത്തിന് സമീപത്തായാണിത്.

കയറ്റം കുറ യ്ക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയ നേര​േത്തയുള്ള ടാർ റോഡാണ് ഇളക്കി മാറ്റി കൂറ്റൻമതിൽ കെട്ടാനായി കുഴിയെടുപ്പ് ആരംഭിച്ചത്. നാറാത്ത് കല്ലൂരിക്കടവ് സ്വദേശിയുടെ നേതൃത്വത്തിലാണ് നിർമാണശ്രമം നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.

കുഴിയെടുത്തതോടെ ഇവിടെയുള്ള അള്ളോട്ട് കുടുംബത്തിന്റെ അഞ്ച് വീട്ടിലേക്കുള്ള വഴിയും ഇല്ലാതായി. കുറ്റ്യാട്ടൂർ വില്ലേജിൽപ്പെട്ട പൊതുമരാമത്ത് വകുപ്പ് സ്ഥലമാണിത്. ഇതിനു സമീപത്തായാണ് പൊതുമരാമത്ത് വകുപ്പ് മയ്യിൽ പോലീസ് സ്റ്റേഷന് കെട്ടിടം പണിയാനായി റവന്യൂ വകുപ്പിന് 50 സെന്റ്‌ സ്ഥലം വിട്ടുനൽകിയിരുന്നത്. പരാതിയെ തുടർന്ന് പോലീസ് പ്രവൃത്തി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു