നാഷണൽ വൈഡ് വാക്ക് ഫോർ നാച്വറൽ ബർത്തിങ്

തലശ്ശേരി : ആരോഗ്യമുള്ള അമ്മ, ആരോഗ്യമുള്ള കുഞ്ഞ്, ആരോഗ്യകരമായ നാളെ എന്ന സന്ദേശമുയർത്തി സൊസൈറ്റി ഓഫ് മിഡ്വൈവ്സ് ഇന്ത്യ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ തലശ്ശേരിയിൽ നാഷണൽ വൈഡ് വാക്ക് ഫോർ നാച്ചറൽ ബർത്തിങ് സംഘടിപ്പിച്ചു. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന നാഷണൽ വൈഡ് വാക്ക് ഫോർ നാച്വറൽ ബർത്തിങ് സബ് കളക്ടർ രവി മീണ ഫ്ലാഗ് ഓഫ് ചെയ്തു. എസ്.ഒ.എം.ഐ. കേരള ചാപ്റ്റർ സെക്രട്ടറി കെ. മീന അധ്യക്ഷയായി. മലബാർ കാൻസർ സെന്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിലെ അസിസ്റ്റന്റ് പ്രൊഫസർ ലിൻജു, തലശ്ശേരി കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ഡോ. സ്വപ്ന ജോസ്, പ്രൊഫ. ശ്രീജ ജി. പിള്ള, ഡോ. കെ.സിന്ധു, തലശ്ശേരി റോട്ടറി ക്ലബ് പ്രസിഡന്റ് ശാലീന സുഹാസ്, പ്രൊഫ. ടി.കെ. ശ്രുതി, റോട്ടറി ക്ലബ് ഓഫ് തലശ്ശേരി ഭാരവാഹികളായ സുഹാസ് വേലാണ്ടി, സി.പി. കൃഷ്ണകുമാർ, എ.കെ. സുഗണൻ, ശ്രീവാസ് വേലാണ്ടി എന്നിവർ സംസാരിച്ചു.
സ്വാഭാവിക പ്രസവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസംരക്ഷണത്തിൽ സ്വാഭാവിക പ്രസവത്തിനുള്ള പങ്ക് പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നാഷണൽ വൈഡ് വാക്ക് ഫോർ നാച്ചറൽ ബർത്തിങ് സംഘടിപ്പിച്ചത്.