കെ.എ.പി. നാലാം ബറ്റാലിയൻ പാലിയേറ്റീവ് വോളന്റിയർ പരിശീലനം സംഘടിപ്പിച്ചു

കെ.എ.പി. നാലാം ബറ്റാലിയന്‍ പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലന ഉദ്ഘാടനച്ചടങ്ങില്‍നിന്ന്
കെ.എ.പി. നാലാം ബറ്റാലിയന്‍ പാലിയേറ്റീവ് വളണ്ടിയര്‍ പരിശീലന ഉദ്ഘാടനച്ചടങ്ങില്‍നിന്ന്

കണ്ണൂർ: കേരള പോലീസ് കെ.എ.പി. നാലാം ബറ്റാലിയന്റെ മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വോളന്റിയർ പരിശീലനം കമാൻഡന്റ് യു. പ്രേമൻ ഉദ്ഘാടനം ചെയ്തു.

വെള്ളി, ശനി ദിവസങ്ങളിലായി മാങ്ങാട്ടുപറമ്പിലെ ബറ്റാലിയൻ സ്മാർട്ട് ക്ലാസ് റൂമിൽ നടന്ന പരിശീലന പരിപാടിയിൽ കെ.പി. രവീന്ദ്രൻ, അബ്ദു റഹ്‌മാൻ കൊളത്തായി, ഡോ. ഭാവന രമേഷ്, എൽസി തങ്കച്ചൻ, ഡോ. അഞ്ജു മറിയം ജോൺ എന്നിവർ വിവിധ വിഷയങ്ങളിൽ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഉദ്ഘാടനച്ചടങ്ങിൽ മൈത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വൈസ് ചെയർമാൻ സി. അബ്ദുൾ കരീം അധ്യക്ഷനായി. അസിസ്റ്റന്റ് കമാൻഡന്റ് രാജീവൻ എ. സ്വാഗതവും കേരള പോലീസ് അസോസിയേഷൻ (കെ.എ.പി 4) സെക്രട്ടറി ശ്രീജേഷ് കെ. ആശംസയും സൊസൈറ്റി ട്രഷറർ പ്രശാന്ത് എം.കെ. നന്ദിയും പറഞ്ഞു.

Content Highlights: KAP 4th Battalion organized a palliative care volunteer training session at Mangattuparamba.