കെ.എ.പി. നാലാം ബറ്റാലിയൻ ഗ്രന്ഥശാലാ ദിനാചരണം നടത്തി

കണ്ണൂർ: കേരള പോലീസ് കെ.എ.പി. നാലാം ബറ്റാലിയന്റെ ജനമൈത്രി വായനശാലയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ ദിനാചരണം നടത്തി. തിങ്കളാഴ്ച വൈകിട്ട് അസംബ്ലി ഹാളിൽ നടന്ന പരിപാടി ഡെപ്യൂട്ടി കമാൻഡന്റ് ഹരി എം. ഉദ്ഘാടനം ചെയ്തു. ദീപു ഊരത്തൂർ രചിച്ച 'നടന്നു നീങ്ങിയ കനൽവഴികൾ' എന്ന പുസ്തകത്തെ മുൻനിർത്തി പുസ്തകചർച്ച നടന്നു.
പി.സി. നിധിൻ, ആർ.ടി.പി.സിമാരായ റാഷിദ്, അർജുൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കഥാകൃത്ത് ദീപു ഊരത്തൂർ മറുപടി പ്രസംഗം നടത്തി. ഡെപ്യൂട്ടി കമാൻഡന്റ് ഹരി എം. ദീപുവിനെ ആദരിച്ചു. ഗ്രന്ഥശാലാ മെമ്പർഷിപ്പ് വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.
അനൂപ് കെ. സ്വാഗതംപറഞ്ഞ ചടങ്ങിൽ ടി.വി. പുഷ്‌കരാക്ഷൻ അധ്യക്ഷനായിരുന്നു. സുനിഷ രജീഷ് നന്ദി പറഞ്ഞു. എ.പി.ഐമാരായ മനോജ്, ഷീബു, അംബുജാക്ഷൻ, ക്യാമ്പ് എസ്.ഐ. ജോയൽ, ഹവിൽദാർമാർ, പി.സിമാർ, പോലീസ് റിക്രൂട്ട് സേനാംഗങ്ങൾ, ഗ്രന്ഥശാല മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: KAP 4th Battalion's Janamaithri Vayanashala organized Library Day observance in Kannur.