അനുമോദിച്ചു

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ രണ്ടാം റാങ്ക് നേടിയ ഡോ. കെ.ടി. തീർഥയെ ആർ.എസ്.എസ് ചാലക്കര ശാഖ അനുമോദിച്ചപ്പോൾ
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ രണ്ടാം റാങ്ക് നേടിയ ഡോ. കെ.ടി. തീർഥയെ ആർ.എസ്.എസ് ചാലക്കര ശാഖ അനുമോദിച്ചപ്പോൾ

മയ്യഴി: ആരോഗ്യ സർവകലാശാല പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ഡോ. കെ.ടി. തീർഥയെ ആർ.എസ്.എസ്. ചാലക്കര ശാഖ അനുമോദിച്ചു. കണ്ണൂർ വിഭാഗ് സഹ കാര്യവാഹ് കെ. ശ്രീജേഷ് ഡോ. തീർഥയെ ആദരിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് വിദ്യാർഥിയാണ്.

ചാലക്കരയിലെ ചന്ദ്രാലയത്തിൽ ചന്ദ്രൻ കേളോത്തിന്റെയും കസ്തൂർബാ ഗാന്ധി ഹൈസ്കൂൾ അധ്യാപിക കെ.ടി. രാധികയുടെയും മകളാണ് തീർഥ. അഴിയൂരിലെ വടക്കെട്ടിൽ വിഷ്ണു വിജയന്റെ ഭാര്യയാണ്.

Content Highlights: Dr. K.T. Theertha, who secured the second rank in the Kerala University of Health Sciences, was felicitated by RSS Chalakkara shakha in Mahe.