ആയില്യം നാൾ ആഘോഷിച്ചു

കാഞ്ഞിരമുള്ളപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ ആഘോഷത്തിൻ്റെ ഭാഗമായി നടന്ന നാഗപൂജ
കാഞ്ഞിരമുള്ളപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ ആഘോഷത്തിൻ്റെ ഭാഗമായി നടന്ന നാഗപൂജ

മാഹി: ന്യൂമാഹി പെരിങ്ങാടി കാഞ്ഞിരമുള്ളപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ ആയില്യം നാൾ ആഘോഷിച്ചു. അഖണ്ഡനാമജപം, ഗണപതിഹോമം, നാഗപൂജ, മുട്ട സമർപ്പണം തുടങ്ങിയവ നടന്നു. വിവിധ പൂജകളിലും ചടങ്ങുകളിലും പ്രസാദ ഊട്ടിലും നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു.

ക്ഷേത്രം മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ഡിസംബർ 26-ന് മണ്ഡലവിളക്ക് ഉത്സവം നടത്തും.

Content Highlights: The Vrischika Ayilyam rituals were celebrated with special poojas at Kanjiramullapparambu Bhagavathi Temple in New Mahe, attended by hundreds of devotees.