ഉയരാതെ ആറ് വരി ഉയരപ്പാത; അരൂര്‍ മുതല്‍ കടമ്പാട്ടുകോണം വരെ സംഭവിച്ചതെന്ത്? | പണി തീരുന്ന പാത 04

ഫോട്ടോ: മാതൃഭൂമി| ഗ്രാഫിക്സ് ടി.ജി ദിലീപ്
ഫോട്ടോ: മാതൃഭൂമി| ഗ്രാഫിക്സ് ടി.ജി ദിലീപ്

മലബാറും തൃശ്ശൂര്‍, എറണാകുളം ജില്ലകളും പിന്നിട്ട് ദേശീയപാത ആലപ്പുഴയിലേക്ക് കടക്കുമ്പോള്‍ നിര്‍മാണത്തില്‍ കാര്യമായ പുരോഗതി എവിടേയുമില്ല. വടക്കന്‍ ജില്ലകളെ അപേക്ഷിച്ച് ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആലപ്പുഴ, കൊല്ലം ജില്ലകളില്‍ തീർത്തും മന്ദഗതിയിലാണ്. നിര്‍മാണം പുരോഗമിക്കുന്നുണ്ടെങ്കിലും പലയിടത്തും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നത്. ഉയരപ്പാതയും വലിയ പാലങ്ങളുമടക്കമുള്ളവയുള്ള റീച്ചുകളാണ് ഇരുജില്ലകളിലുമുള്ളത്. ആലപ്പുഴ ജില്ലയില്‍ മൂന്നും കൊല്ലം ജില്ലയില്‍ രണ്ടും റീച്ചുകളിലായാണ് ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്ഥലം ഏറ്റെടുക്കലിന് ശേഷം വിവിധ പ്രദേശങ്ങളില്‍ ഭൂമി നിരപ്പാക്കല്‍, റോഡുകള്‍ക്ക് ഇരുവശത്തുമുള്ള ഓടകളുടെ നിര്‍മാണം, സര്‍വീസ് റോഡ് നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട് കോം തയ്യാറാക്കുന്ന 'പണി തീരുന്ന പാത' പരമ്പര കഴിഞ്ഞ മൂന്ന് ഭാഗങ്ങളില്‍ മലബാറിലൂടെയും തൃശ്ശൂര്‍, എറണാകളും ജില്ലകളിലൂടെയുമാണ് കടന്നുപോയതെങ്കില്‍ നാലാം അധ്യായത്തില്‍ ആലപ്പുഴ, കൊല്ലം ജില്ലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.

ആലപ്പുഴയിൽ മൂന്ന് റീച്ച്

Content Highlights: National highway 66 development in Alappuzha, kollam and thiruvananthapuram districts

Continue reading