ഉത്രയെ കൊന്നതും കുഞ്ഞിനെ കൊല്ലുന്നതും സീരിയൽ കണ്ടാണോ? | സീരിയസാവണോ സീരിയലുകള്‍ 03

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നു, ഇഷ്ടപ്പെടുന്നു എന്നുളളതാണോ അവാര്‍ഡിനുളള മാനദണ്ഡം?
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച സീരിയല്‍ പുരസ്‌കാരം അര്‍ഹിക്കുന്ന സീരിയലുകള്‍ ഇല്ലെന്ന ജൂറിയുടെ നിലപാടിനെ എതിര്‍ത്തവര്‍ ഉന്നയിച്ച വാദങ്ങളിലൊന്നായിരുന്നു സീരിയലുകളുടെ ജനപ്രിയത. സാമൂഹ്യവിരുദ്ധമെന്നും സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെടുന്ന മെഗാ സീരിയലുകള്‍ക്ക് വന്‍പ്രേക്ഷകര്‍ ഉണ്ടെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്.
ഒപ്പം തന്നെ നിലവാരത്തകര്‍ച്ചയെന്ന ജൂറിയുടെ നിലപാട് ഈ ആസ്വാദകരെ മുഴുവന്‍ പുച്ഛിക്കുന്ന സമീപനമാണെന്നും മേഖലയിലെ അഭിനേതാക്കളെയും ടെക്‌നീഷ്യന്‍മാരേയും പരിഹസിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവിടെയാണ് കേരളത്തില്‍ വേരൂന്നിത്തുടങ്ങിയ ജനപ്രിയ സംസ്‌കാരം(Popular Culture)ചര്‍ച്ച ചെയ്യപ്പെടേണ്ടത്. മനുഷ്യരുടെ ദുര്‍ബല വികാരങ്ങളെ സ്വാധീനിക്കാന്‍ കഴിവുളളവയാണ് ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമായി വരുന്ന ഇത്തരം ദൃശ്യാവിഷ്‌കാരങ്ങളും കൃതികളും. കേരളത്തിലെ 'മ' വാരികകളില്‍ വന്നിരുന്ന നോവലുകള്‍ ജനപ്രിയമായതും തിയേറ്ററുകളില്‍ ഷക്കീല തരംഗമുണ്ടായതും ഇതിന്റെ ഭാഗമായിട്ടാണ്.
രാജീവ്കുമാര്‍
സീരിയല്‍ എന്നുപറയുന്നത് ആളുകള്‍ക്ക് നേരം കൊല്ലാനായിട്ടുളള ഒന്നാണ്. സീരിയലുകളില്‍ ഒരു കാര്യം വന്നെന്നുപറഞ്ഞ് ആളുകള്‍ അത് പിന്തുടരില്ല. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന് തോപ്പില്‍ ഭാസി എഴുതിയതുകൊണ്ടല്ല കേരളത്തില്‍ വിപ്ലവം വന്നത്. സാഹിത്യത്തിന്, അല്ലെങ്കില്‍ ഒരു കലാസൃഷ്ടിക്ക് ആളുകള്‍ക്ക് സ്വാധീനിക്കാന്‍ കഴിയും എന്ന് പറയുന്നത് വളരെ തെറ്റാണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലുളള വ്യക്തിയാണ് ഞാന്‍. സീരിയലിന് വേണ്ടി ഒരു അവാര്‍ഡ് കമ്മിറ്റി വെക്കുക, എന്നിട്ട് അവാര്‍ഡ് കൊടുക്കാതിരിക്കുക. ജനകീയ സംസ്‌കാരത്തെ മൂന്നോ-നാലോപേരിരുന്ന കമ്മിറ്റിയല്ല തീരുമാനിക്കുന്നത്. നിലവാരമില്ലെന്ന് പറയഞ്ഞ് കാണുന്ന ആള്‍ക്കാരെ മാത്രമല്ല സംസ്‌കാരത്തെക്കൂടി പുറംതിരിഞ്ഞ് പുച്ഛിക്കുകയാണ് ചെയ്യുന്നത്. ഈ കമ്മിറ്റിയാണോ നമ്മുടെ മൂല്യ സങ്കല്പത്തെ അളക്കുന്നത്. വളരെ ഭോഷ്‌കായിട്ടുളള കാര്യമാണ്. എന്താണ് ജനകീയ സംസ്‌കാരം എന്നവര്‍ ആലോചിക്കണം. കേരളത്തിലെ സംസ്‌കാരം എന്നുപറഞ്ഞാല്‍ അത്ര മഹത്തായ സംസ്‌കാരം ഒന്നുമല്ല. ദേ
- എഴുത്തുകാരനും സാംസ്‌കാരിക നിരൂപകനുമായ ഡോ. എം. രാജീവ്കുമാര്‍ പറയുന്നു.
സാഹിത്യത്തിലും ജനകീയ സംസ്‌കാരത്തെ പിന്തുടരുന്ന കൃതികള്‍ക്ക് അര്‍ഹിച്ച സ്ഥാനം ലഭിച്ചില്ലെന്നും മുട്ടത്തുവര്‍ക്കിയുടെ കൃതികള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറയുന്നു. ഒരു പ്രത്യേക കാലയളവില്‍ ഒരു സമൂഹത്തില്‍ പ്രചാരം കൈവരിച്ചതോ പ്രബലമായതോ ആയ ആചാരങ്ങളും വിശ്വാസങ്ങളുമുള്‍പ്പടെയുളളവയാണ് ജനകീയ സംസ്‌കാരം. 'Mass Appeal' ആണ് ഇതിനുപിറകിലെ പ്രേരകശക്തി. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വേഗത്തില്‍ വേരുപടര്‍ത്തുന്നതിനാല്‍ തന്നെ ചില വിഷയങ്ങളോടുളള വ്യക്തികളുടെ മനോഭാവത്തിലും ഇതിന് സ്വാധീനം ചെലുത്താനാകുമെന്നാണ് പറയുന്നത്.
പണ്ടുകാലങ്ങളില്‍ വാരികകളില്‍ വന്നിരുന്ന നോവലുകളില്‍ ഒന്ന് ജനപ്രിയമാവുകയും ആ വാരികയുടെ വില്പന വര്‍ധിക്കുകയും ചെയ്താല്‍ സമാനമായ ആശയങ്ങളിലുളള നോവലുകള്‍ മറ്റു വാരികകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതിന് സമാനമാണ് ഇന്ന് മിനിസ്‌ക്രീനിലെ സ്ഥിതി. ഒരു ചാനലില്‍ ജനപ്രിയമായ, റേറ്റിങ് കൂടുതലുളള സീരിയല്‍ ഏതാണോ അതിന്റെ ചുവടുപിടിച്ച് കഴിയുമെങ്കില്‍ പേരിനോട് പോലും സാമ്യം പുലര്‍ത്തുന്ന അതേ ഉളളടക്കവുമായി മറ്റുചാനലുകളിലും സീരിയലുകള്‍ പ്രത്യക്ഷപ്പെടുന്നു. വാരികകളിലെ നോവലുകളൊന്നും മികച്ച സൃഷ്ടികളെന്ന് പറഞ്ഞ് പില്‍ക്കാലത്ത് അടയാളപ്പെടുത്തിയിട്ടില്ല. അതുതന്നെയാണ് സീരിയലിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഒപ്പം ഉത്തരേന്ത്യയില്‍ ടെലിവിഷന്‍ പ്രൊഡ്യൂസറായ ഏക്താ കപൂര്‍ തുടങ്ങിവെച്ച ടെലിവിഷന്‍ സംസ്‌കാരത്തെ അനുകരിക്കാനുളള ശ്രമങ്ങളും ചെറുതല്ല. അതിന്റെ ഭാഗമായിരുന്നു കഥാസന്ദര്‍ഭത്തോട് ഒട്ടും നീതിപുലര്‍ത്താത്ത രീതിയില്‍ അണിഞ്ഞൊരുങ്ങി സ്ത്രീകഥാപാത്രങ്ങളെത്തുന്നത്. കൂടുതല്‍ ആളുകള്‍ കാണുന്നു, ഒരുപാട്‌പേരുടെ തൊഴില്‍മേഖലയാണ് എന്നുളളതല്ല. ഒരു പുരസ്‌കാര നിര്‍ണയ കമ്മിറ്റിയുടെ മുന്നിലേക്ക് വരുമ്പോള്‍ അവിടെ മാനദണ്ഡം ആ കലാരൂപത്തെ, അതിന്റെ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്തി എന്നുളളതാണ്.
മാധവന്‍കുട്ടി
രു പാറ്റേണ്‍. ഇങ്ങനെ വളരെ സേഫായിട്ടുളള രണ്ടോ മൂന്നോ പാറ്റേണേ ഉളളൂ. ഈ ഫോര്‍മുലയില്‍ നിന്നുകൊണ്ടുളള ആവര്‍ത്തന വിരസമായ ക്ലീഷേ കഥപറച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ സാങ്കേതികമികവ് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. കഥാപരമായും തിരക്കഥാപരമായും സര്‍ഗാത്മകതയുടെ ആവശ്യം വരുന്നില്ല. ഈ ഫോര്‍മുലയിലേക്ക് ആവശ്യമായ ഈ മസാലകള്‍ ചേര്‍ത്തുകൊടുത്താല്‍ മതി, പ്രൊഡക്ടായി. പ്രൊഡ്യൂസര്‍ക്ക് ലാഭം, ചാനലിന് മികച്ച റേറ്റിങ്.
സ്വന്തമായി ഒരു കാഴ്ചപ്പാട് ആരും കൊണ്ടുവരുന്നില്ല, ആരും റിസ്‌ക്കെടുക്കാനും തയ്യാറാകുന്നില്ല. ഇവിടെ കഴിവില്ലാത്തവര്‍ ഇല്ലാഞ്ഞിട്ടല്ല നല്ല സംവിധായകരുണ്ട്, എഴുത്തുകാരുണ്ട്, പ്രൊഡക്ഷനുണ്ട് പക്ഷേ ഈ പറയുന്ന ബിസിനസ് ഫോര്‍മുലയില്‍ കുരുങ്ങിക്കിടക്കുകയാണ്. അത് ആരുടെയും കുറ്റമാണെന്ന് ഞാന്‍
- സംവിധായകന്‍ വയലാര്‍ മാധവന്‍കുട്ടി പറയുന്നു.
സ്ത്രീവിരുദ്ധതയും അവിഹിതവും
നായികയെ ദ്രോഹിക്കുന്ന അമ്മായിയമ്മ, അല്ലെങ്കില്‍ നായകന്റെ കാമുകി, സഹോദരി, സഹപ്രവര്‍ത്തക..നായകന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ സര്‍വംസഹയായ നായികയും 'ദുഷ്ടമൂര്‍ത്തി'യായ കാമുകിയും തമ്മില്‍ നടക്കുന്ന കണ്ണീരും പകയും ചതിയും നിറഞ്ഞ യുക്തിക്കി നിരക്കാത്ത യുദ്ധം..വസ്ത്രധാരണത്തിലൂടെ തന്നെ ഇവരെ തിരിച്ചറിയാം. കുടുംബാംഗങ്ങളുടെ ക്ഷേമവും അവരെ പരിചരിക്കലും ജീവിതവ്രതമാക്കിയവരാണ് ഇവര്‍. മുതിര്‍ന്നവരുടെ തീരുമാനങ്ങളെ ഒരിക്കലും ചോദ്യം ചെയ്യില്ല. അതേസമയം പ്രതിനായിക സമൂഹം അംഗീകരിച്ചിട്ടുളള എല്ലാ മര്യാദകളെയും ചോദ്യം ചെയ്യുന്നവളോ വെല്ലുവിളിക്കുന്നവളോ ആയിരിക്കും. കാലങ്ങളായി സീരിയലില്‍ കണ്ടുവരുന്നത് ഇച്ഛാഭംഗം വന്ന ഇത്തരം സ്ത്രീകഥാപാത്രങ്ങളുടെ അഴിഞ്ഞാട്ടമാണ്. ചുരുക്കത്തില്‍ പുരുഷന്റെ സങ്കല്പത്തിലെ സ്ത്രീ വികാരങ്ങളെ-വിചാരങ്ങളെ വികലമായി ഈ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു.
- എഴുത്തുകാരി എച്ച്മുക്കുട്ടി പറയുന്നു.
വീട്ടമ്മമാരും പ്രായമായവരുമാണ് സീരിയലുകളുടെ പ്രേക്ഷകര്‍. അവരെ സംബന്ധിച്ചിടത്തോളം മുന്നിലുളള ഏക വിനോദോപാധിയാണ് സീരിയലുകള്‍. വീട്ടുജോലിയെല്ലാം കഴിഞ്ഞ് വിശ്രമിക്കുന്ന നേരം. കുടുംബാംഗങ്ങള്‍ മൊബൈലില്‍ നേരംകൊല്ലുമ്പോള്‍ ഇവര്‍ സീരിയലുകളെ ആശ്രയിച്ച് ഒറ്റപ്പെടല്‍ മറികടക്കുന്നു. അവരില്‍ സീരിയലിലെ കഥാപാത്രങ്ങള്‍ നേരിടുന്നത്രയും വെല്ലുവിളികളൊന്നും സ്വന്തം ജീവിതത്തിലില്ലെന്ന് ആശ്വസിക്കുന്നവരുമുണ്ട്. തങ്ങളുടെ ജീവിത സാഹചര്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന പലതും സീരിയലില്‍ കണ്ടെത്തുന്നവരുണ്ട്. സാരികളും ഫാഷനും മാത്രം നോക്കുന്നവരുണ്ട്, തങ്ങള്‍ക്ക് സാധിക്കാത്തത് നായികമാര്‍ ചെയ്യുന്നത് കണ്ട് ആശ്വസിക്കുന്നവരുണ്ട്. സീരിയല്‍ കാണാന്‍ ഓരോരുത്തര്‍ക്കും പലതാണ് കാരണങ്ങള്‍.പക്ഷേ ഇവരെ പിടിച്ചിരുത്തുന്നത് നാളത്തെ എപ്പിസോഡില്‍ എന്തുസംഭവിക്കുമെന്ന ആകാംക്ഷയാണ്.
സീരിയലില്‍ കാണിക്കുന്ന ആവിഷ്‌ക്കാരങ്ങളെ സ്വന്തം ജീവിത സാഹചര്യങ്ങളുമായി ചേര്‍ത്ത് താദാത്മ്യം പ്രാപിക്കുന്നവരുണ്ട്. തങ്ങളുടെ പ്രതികൂല ജീവിത സാഹചര്യങ്ങളോട് ചേര്‍ന്നുപോകുന്ന എന്തെങ്കിലും അവര്‍ ഈ പരമ്പരകളില്‍ നിന്ന് കണ്ടെത്തും. അതാണ് ഇത്രയേറെ വിമര്‍ശിച്ചിട്ടും ഇതിന് ആരാധകരുളളത്. രോഗിക്ക് മരുന്നെഴുതുമ്പോള്‍ അതിന്റെ പാര്‍ശ്വഫലം നേരിയ ശതമാനമാണെങ്കിലും അതറിഞ്ഞുവേണം മരുന്നെഴുതാന്‍ അതുപോലെയാണ് സര്‍ഗ സൃഷ്ടി. ഇത്തരം സൃഷ്ടികള്‍ പൊതുജനത്തിലെത്തിക്കുന്നവര്‍ ആലോചിക്കണം. സ്വാധീനിക്കപ്പെടാന്‍ സാധ്യതയുളളത് ന്യൂനപക്ഷമാണെങ്കിലും അത് വ്യക്തമായി മനസ്സിലുണ്ടാകണം. എല്ലാവരും അങ്ങനെയായിരിക്കില്ല. 10 ശതമാനത്തില്‍ കുറവായിരിക്കും ആ വിഭാഗം. പക്ഷേ ഒരു ബഹുജനമാധ്യമമാകുമ്പോള്‍ ആ പത്തുശതമാനത്തെ ഗൗരവത്തോടെ കണക്കാക്കേണ്ടി വരും. - സി.ജെ. ജോണ്‍
| ഇവര്‍ പറയുന്നു | ||||||
| ||||||
| കുസുമന്‍ | ||||||
| | ||||||
| മാധവന്‍കുട്ടി | ||||||
| | ||||||
Content Highlights: Jury finds no Serials worthy for Kerala State Televison awards; Series on Malayalam Serial Industry
Content Highlights: