കൈമാറിയത് വെറും 10 രൂപയായാലും 'ഫ്രീസാകും' ലക്ഷങ്ങൾ | സൈബര്‍ സാമ്പത്തിക തട്ടിപ്പ്; വേണം ജാഗ്രത 04

പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva
പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva

'എത്ര നാളായി കേസ് കൊടുത്തിട്ട്? അതെന്താ എന്റെ പതിനായിരത്തിന് ഒരു വിലയുമില്ലേ? പോലീസിനെന്താ അവിടെ പണി?' ഇത്തരം സംഭാഷണങ്ങള്‍ ജീവിതത്തിലും സിനിമയിലും നാം പല തവണ കേട്ടിട്ടുള്ളതാണ്. യഥാര്‍ഥത്തില്‍ പോലീസിന്റെ അനാസ്ഥ കൊണ്ടാണോ പ്രതികളെ പിടിക്കാന്‍ സാധിക്കാത്തത്? സൈബര്‍ തട്ടിപ്പ് നടന്നുകഴിഞ്ഞാല്‍ എന്താണ് പോലീസിന്റെ റോള്‍? 

സിനിമകളില്‍ കാണുന്ന പോലെ അത്ര എളുപ്പത്തിലല്ല സൈബര്‍ കേസുകളില്‍ പ്രതികളെ പിടികൂടുന്നത്. സൈബര്‍ കേസുകളില്‍ ശക്തമായ തെളിവുകള്‍ ഉള്ളതിനാല്‍ ശിക്ഷ വാങ്ങി നല്‍കാന്‍ സാധിക്കുമെങ്കിലും പ്രതിയെ പിടികൂടുന്നത് പ്രയാസകരമാണ്. ചില അന്വേഷണങ്ങള്‍ മുന്നോട്ടുപോകുന്നതില്‍ ഒരുപാട് പരിമിതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. കേരളത്തിന് പുറമേ, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും തട്ടിപ്പുകള്‍ വ്യാപകമാണ്. എന്നാല്‍, അവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകൾ പൊതുവേ കുറവാണെന്ന് മാത്രം. 

Content Highlights: cyber financial frauds in kerala series role of police in cyber crime

Continue reading