നഗ്നദൃശ്യങ്ങള്‍, ഭീഷണി, തകരുന്ന മാനസികാരോഗ്യം | സൈബര്‍ സാമ്പത്തിക തട്ടിപ്പ്;വേണം ജാഗ്രത 05

പ്രതീകാത്മക ചിത്രം | ഫോട്ടോ; Canva
പ്രതീകാത്മക ചിത്രം | ഫോട്ടോ; Canva

രുണി(പേര് യഥാര്‍ഥമല്ല)ന്റെ പെരുമാറ്റത്തില്‍ എന്തോ പന്തികേട് തോന്നിയതോടെയാണ് ഭാര്യ വിജി(പേര് യഥാര്‍ഥമല്ല) അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. പല തവണ കാര്യം തിരക്കിയിട്ടും അയാള്‍ ഒന്നും പറയാന്‍ തയ്യാറായില്ല. ഇടയ്ക്കിടെ ഫോണ്‍ വരുന്നതും ഫോണും കൊണ്ട് അയാള്‍ പരിഭ്രാന്തിയോടെ പുറത്തേക്കിറങ്ങുന്നതും വിജിയില്‍ സംശയം ജനിപ്പിച്ചു. സുഹൃത്തുക്കളോട് കാര്യമന്വേഷിച്ചെങ്കിലും ആര്‍ക്കും സംഭവത്തെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. പെരുമാറ്റത്തിലെ പ്രശ്‌നങ്ങളും ഉറക്കക്കുറവും ശ്രദ്ധയില്‍ പെട്ടതോടെ വിജി അരുണിനെ നിര്‍ബന്ധിപ്പിച്ച് ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചു. കുറച്ചു നാളുകളായി താന്‍ സൈബര്‍ തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന സത്യം അപ്പോഴാണ് അയാള്‍ തുറന്നുപറയുന്നത്. പലയിടത്തുനിന്നായി കടം വാങ്ങിയ രണ്ടു ലക്ഷത്തോളം രൂപ അതിനകം അയാള്‍ക്ക് ലോട്ടറിത്തട്ടിപ്പില്‍ നഷ്ടപ്പെട്ടിരുന്നു. സംഭവമറിഞ്ഞ് വിജി ആദ്യമൊന്നു പകച്ചുപോയെങ്കിലും ഭർത്താവിനെ കുറ്റപ്പെടുത്താതെ തന്നെ ധെെര്യം നല്‍കി കൂടെനിന്നു. കൃത്യസമയത്ത് വിജിക്ക് എന്തോ പന്തികേടുള്ളതായി തോന്നിയതും ഒപ്പം നില്‍ക്കാന്‍ തീരുമാനിച്ചതുമാണ് അരുണിന്റെ മാനസികാരോഗ്യം കൂടുതല്‍ വഷളാകാതെ, മറ്റു ചിന്തകളിലേക്കെത്തിക്കാതെ ആ കുടുംബത്തെ രക്ഷിച്ചത്. 

സൈബര്‍ തട്ടിപ്പുകാര്‍ പരാതിയുമായി സ്റ്റേഷനില്‍ എത്തുമ്പോള്‍ തന്നെ അവരുടെ മാനസികാരോഗ്യത്തെ പരിഗണിച്ചുകൊണ്ടാണ് പോലീസുകാര്‍ കേസെടുക്കാറുള്ളത്. കുറ്റവാളികളെ പിടികൂടുന്നതുപോലെ പ്രധാനമാണ് തട്ടിപ്പിന് ഇരയായവരുടെ മാനസികനില സുരക്ഷിതമാക്കുന്നതും. തട്ടിപ്പിനിരയായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ ഹാജരാക്കുകയും അര്‍ഹിച്ച ശിക്ഷ വാങ്ങിനല്‍കുകയും മാത്രമല്ല പോലീസ് ചെയ്യുന്നത്. മറിച്ച്, സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിനായുള്ള പ്രതിരോധ നടപടികളും അവര്‍ കൈക്കൊള്ളുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ക്ലാസെടുക്കുന്ന പോലീസുകാര്‍, ഇരകളെ ചേര്‍ത്തുപിടിക്കുന്നവര്‍ അങ്ങനെ ആ കണ്ണിയില്‍ നിരവധി ഉദ്യോഗസ്ഥര്‍ ജോലിയെടുക്കുന്നു. 

Content Highlights: cyber financial frauds in kerala series cyber crime awareness

Continue reading