നന്ദിനിക്ക് മില്‍മയേക്കാള്‍ വില കൂടുതല്‍; എന്തിന് അനാരോഗ്യ മത്സരം? | കെ.എസ്. മണിയുമായി അഭിമുഖം

മലയാളിയുടെ പാല്‍ ഉപയോഗത്തില്‍ നാല് പതിറ്റാണ്ടായി കാത്ത് സൂക്ഷിച്ചുപോന്ന വിശ്വാസമാണ് മില്‍മയെന്ന പേര്. 1980-ല്‍ മലയോര മേഖലയിലെ സാധാരണക്കാരുടെ ജീവിതത്തിന് ടേണിംഗ് പോയിന്റ് നല്‍കിയ പിറവി കൂടിയായിരുന്നു മില്‍മയുടേത്. പാലിനും തൈരിനുമപ്പുറം മലയാളി കണി കണ്ടുണരുന്ന നന്മയായി മില്‍മ മാറിയപ്പോഴും ഒരു തരത്തിലുള്ള വെല്ലുവിളികളേയും നേരിടേണ്ടി വന്നിട്ടില്ല, ഇക്കാലമത്രയും. എന്നാല്‍, സഹകരണ നയങ്ങള്‍ മറികടന്ന് കര്‍ണാടക കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള നന്ദിനി കേരളത്തില്‍ വിപണി ലക്ഷ്യമിടാന്‍ തുടങ്ങിയതോടെ അത് വലിയ വിവാദത്തിനും തര്‍ക്കത്തിനും വഴിവെച്ചിരിക്കുകയാണ്.
നന്ദിനി പാലുകള്‍ വില കുറച്ച് കിട്ടുമെന്ന വലിയ പ്രചാരണമാണ് സോഷ്യല്‍ മീഡിയയിലടക്കം നടക്കുന്നത്. കേരളത്തിലെ പാല്‍ വില്‍പ്പനയില്‍നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ട് കര്‍ണാടകത്തോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല. മാത്രമല്ല, പല ജില്ലകളിലായി ഫ്രാഞ്ചൈസികള്‍ തുടങ്ങിക്കഴിഞ്ഞു. 14 ജില്ലകളിലും ഫ്രാഞ്ചൈസികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലുമാണ് നന്ദിനി. ഇതോടെ നന്ദിനി പാല്‍ ആരോഗ്യത്തിന് നല്ലതല്ലെന്ന ആരോപണവുമായി മന്ത്രി ചിഞ്ചുറാണി തന്നെ രംഗത്തെത്തുകയും ചെയ്തു. മില്‍മ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്, നന്ദിനിയുടെ വരവ് ഏത് തരത്തിലുള്ള വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്? മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി മാതൃഭൂമി ഡോട്കോമിനോട് സംസാരിക്കുന്നു.
Content Highlights: milma nandini conflict in kerala ks mani interview