ബഫര്‍സോണ്‍ സുപ്രീംകോടതി വിധി: കേരളത്തിലെ കർഷകരെ എങ്ങനെ രക്ഷിക്കും?

#അഡ്വ. ജസ്റ്റിന്‍ മാത്യു താന്നിയ്ക്കല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സുപ്രീംകോടതിയുടെ ടി.എന്‍.ഗോദവര്‍മ്മന്‍ തിരുമുല്‍പാട് കേസിലെ വിധിന്യായം മലയോരജനതക്കിടയില്‍ ആശങ്കകള്‍ ഉളവാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റിലും സംരക്ഷിത കവചമായി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 'ബഫര്‍സോണ്‍' (പരിസ്ഥിതി സംരക്ഷണ മേഖല) നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധി ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം ഓരോ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിലും ആഭ്യന്തര സെക്രട്ടറിയിലും നിക്ഷിപ്തമാണെന്നും ചീഫ് കണ്ടസര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്  ഇക്കോസെന്‍സിറ്റീവ് സോണ്‍ (ESZ) (പരിസ്ഥിതി ലോല മേഖല)-ല്‍ നിലവിലുള്ള നിര്‍മാണങ്ങളേയും മറ്റ് അനുബന്ധ കാര്യങ്ങളെ സംബന്ധിച്ചും മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ ഉപഗ്രഹ ചിത്രങ്ങളേയും ഡ്രോണ്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളേയും ആശ്രയിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക ജനതയുടെ ഭയാശങ്കകള്‍ ദൂരീകരിച്ച് കുറ്റമറ്റ രീതിയിലുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക എന്ന ദുഷ്‌കരമായ ദൗത്യമാണ് സംസ്ഥാന സര്‍ക്കാരിന് മുമ്പിലുള്ള വെല്ലുവിളി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലം

Content Highlights: supreme court verdict on buffer zone and kerala's stand

Continue reading