മിനിമം ചാര്‍ജില്ല, പ്രീപെയ്ഡ് രീതി; 9000 കോടി ഗ്രാന്റ് നഷ്ടം; സ്മാര്‍ട്ട് മീറ്ററിനെ എതിർത്തതെന്തിന്

സംസ്ഥാനത്ത് വൈദ്യുതി വിതരണ രംഗത്ത് സ്മാര്‍ട്ട് മീറ്റര്‍ കൊണ്ടുവരാനുള്ള നടപടികളിലായിരുന്നു കെ.എസ്.ഇ.ബി. മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പോലെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് രീതിയില്‍ വൈദ്യുത വിതരണവും ലഭ്യതയും നടപ്പാക്കാനാകുമായിരുന്ന പദ്ധതി ഇപ്പോള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് നടപ്പാക്കുന്നതിന് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള ചെലവടക്കം കണക്കാക്കി കേന്ദ്രത്തില്‍നിന്ന് കോടികള്‍ ഗ്രാന്റായി കിട്ടുമായിരുന്ന പദ്ധതി സംസ്ഥാനം വേണ്ടെന്ന് വെച്ചത്. അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് എന്ത് നേട്ടവും കോട്ടവുമാണ് ഉണ്ടാവുക? വാദങ്ങള്‍ പലതാണ്. സ്മാര്‍ട്ടാകാത്ത മീറ്ററും സ്മാര്‍ട്ടായ മീറ്ററിനും ഇടയിലുള്ള തര്‍ക്കത്തിന് കാരണമെന്താകും?
എന്താണ് സ്മാര്‍ട്ട് മീറ്റര്‍?
Content Highlights: smart meter project, KSEB, Current bill