കാടല്ല, നാടുമാറിയ കൊമ്പന്മാരുമുണ്ട്, ഏകാകികളായി സൂക്കോസിസ് വന്നവരുമുണ്ട്

കൊമ്പുകുലുക്കി നാടു വിറപ്പിച്ച അരിക്കൊമ്പനെ ഒടുവിൽ സാഹസികമായി മുട്ടുകുത്തിച്ച് കാടുകടത്തി ആഘോഷിച്ചിരിക്കുകയാണ് കേരളം. കോളറിട്ട കൊമ്പനെ പിന്തുടരുന്നുമുണ്ട്. അരിക്കൊമ്പൻ അപരിചിതമായ കാട്ടിൽ എങ്ങനെ കഴിയുമെന്ന് ആശങ്കപ്പെട്ട് വന, വനജീവി പ്രേമികളും സജീവമായി പിറകേയുണ്ട്. പുതിയ മേച്ചിൽപ്പുറങ്ങളുമായി പൊരുത്തപ്പെടാൻ വന്യജീവികൾ ബുദ്ധിമുട്ടുമോ? ആഫ്രിക്കയിൽ നിന്ന് ചീറ്റകൾ ഇന്ത്യയിലെത്തിയപ്പോഴും ഇതേ ചോദ്യം ഉയർന്നിരുന്നു. സജീവമാണ് ഈ ചർച്ചകൾ. ആവാസവ്യവസ്ഥയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ വ്യത്യസ്തമായ കാലാവസ്ഥയിലും സാഹചര്യത്തിലും ഏകാകികളായി കഴിയാന്‍ വിധിക്കപ്പെടുമ്പോൾ ഇവർക്ക് എന്തു സംഭവിക്കും.?
ആനകൾ കാടു മാത്രമല്ല, നാടു മാറുന്നതും കടൽ കടക്കുന്നതും ഇതാദ്യമായല്ല. ഇന്ത്യയിൽ നിന്ന് നിരവധി ആനകൾ ഇങ്ങനെ എലിഫന്റ് ഡിപ്ലോമസിയുടെ പേരിൽ കടൽ കടന്നു പോയിട്ടുണ്ട്. ചെന്നയിടങ്ങളിൽ വലിയ താരങ്ങളുമായിട്ടുണ്ട്. തടവിലാക്കപ്പെട്ട മൃഗങ്ങള്‍ക്കുണ്ടാകുന്ന സൂക്കോസിസ് എന്ന വിഷാദാവസ്ഥയിലേക്ക് വീണു പോയവരുമുണ്ട് ഇക്കൂട്ടത്തിൽ. അംബിക, മുരുകന്‍, ഇന്ദിര, ആശ, ഹാനോ, ഹാത്തി.. ചരിത്രലിപികളില്‍ ഏറെയൊന്നും പരാമര്‍ശമില്ലാതെ മണ്‍മറഞ്ഞ് പോയവർ യഥേഷ്ടമുണ്ട് ഇതിൽ. കാടുകടത്തപ്പെട്ട അരിക്കൊമ്പൻ വാർത്തകളിൽ ആഘോഷമാകുമ്പോൾ ചില 'പ്രവാസി' ആനകളുടെ കഥകള്‍ കൂടി അറിയാം.
Content Highlights: india's elephant diplomacy,pope's elephant,salvador dali's elephant,air india