മാംസം കഴിക്കാതെയും 'അയവാസ്‌ക' കുടിച്ചും അന്വേഷണം | ആമസോണ്‍ ദൗത്യത്തിന്റെ കാണാപ്പുറവും വിവാദവും

ആ ദൗത്യത്തിന് ശേഷം വിശ്വാസങ്ങളെ കുറിച്ചും മനുഷ്യനപ്പുറമുള്ള ശക്തിയെ കുറിച്ചും ഞങ്ങളില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച്ചയുണ്ടാക്കി. സത്യമുണ്ടെങ്കില്‍ കൊടുംകാട് പോലും നമുക്ക് മുന്നില്‍ സംരക്ഷണ കവചമൊരുക്കി ലക്ഷ്യത്തിലേക്കുള്ള വഴിയൊരുക്കിത്തരുമെന്ന തിരിച്ചറിവ് നല്‍കി. മനുഷ്യന്‍ നേടിയെടുത്ത അതിനൂതന സാങ്കേതികജ്ഞാനത്തിന് പോലും ഒരുവേള മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ വിശ്വാസങ്ങളും പരമ്പരാഗത അറിവുകളും നേര്‍വഴിക്ക് നടത്തിച്ച ദിവസങ്ങളായിരുന്നു കടന്ന് പോയത്. ദുരിതക്കാട് താണ്ടിയുള്ള ആമസോണിലെ രക്ഷാദൗത്യത്തെ കുറിച്ച് ഓര്‍ത്തെടുക്കുമ്പോള്‍ അതിന് നേതൃത്വം നല്‍കിയ ജനറല്‍ പെഡ്രോ സാഞ്ചസിന് ഇന്നും വാക്കുകള്‍ മുറിഞ്ഞുപോവുകയാണ്. ഇതിനിടെ രക്ഷപ്പെട്ട നാല് കുട്ടികളും ആശുപത്രിയിൽ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങമ്പോള്‍ ഇനി ഇവര്‍ ആര്‍ക്കൊപ്പമായിരിക്കണമെന്ന കാര്യത്തില്‍ ബന്ധുക്കള്‍ക്കിടയില്‍ വലിയ തര്‍ക്കവും ഉടലെടുത്തിട്ടുണ്ട്.
Content Highlights: Colombia amazon forest rescue