വർധിക്കുന്ന ജന്തുജന്യ രോഗങ്ങളും പ്രതിരോധത്തിന്റെ കേരള മാതൃകയും | പ്രതിഭാഷണം

പ്രതിഭാഷണം
#സി.പി.ജോണ്‍
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

രണ്ടു പനി മരണങ്ങള്‍ സംഭവിച്ചതോടെ വീണ്ടും കോഴിക്കോടും കേരളവും പകര്‍ച്ചവ്യാധി ഭീഷണിയില്‍ ആഴ്ന്നിരിക്കുകയാണ്. അഞ്ചു പേര്‍ക്ക് നിപ ഇതിനകം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. 789 പേരുടെ സമ്പര്‍ക്കപ്പട്ടികയും പുറത്തുവന്നു. നിപയെന്ന അതിമാരകമായ വൈറസ് രോഗത്തെ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ട് പോരാടുന്ന സന്ദര്‍ഭമാണിത്. 

നിപയ്ക്ക് ശേഷം കേരളത്തിലും ലോകത്താകെയും ജനജീവിതത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയുടെ മരണനിരക്ക് ഒന്നോ രണ്ടോ ശതമാനമായിരുന്നുവെങ്കില്‍ രോഗം വന്നവരില്‍ 70% പേരും മരിക്കാന്‍ സാധ്യതയുള്ള രോഗമാണ് നിപ വൈറസ്. ഇത്തരത്തിലുള്ള രോഗങ്ങള്‍ വീണ്ടും വീണ്ടും നമ്മുടെ നാട്ടില്‍ ആവര്‍ത്തിച്ച് വരുമ്പോള്‍ എവിടെനിന്ന് തുടങ്ങണം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നു. ഡെങ്കിപ്പനിയുടെ ആക്രമണം കഴിഞ്ഞ മാസങ്ങളിലും ഉണ്ടായി. 

Content Highlights: nipah outbreak 2023, Prathibhashanam, CP John Column, Kerala Model

Continue reading