റൂട്ട് തെറ്റി കുളമ്പടി മുഴക്കി വന്നൊരു കുതിര അങ്കിതയെ കുതിര സവാരിക്കാരിയാക്കി | She Talks

വിവാഹം കഴിഞ്ഞ് മക്കളെയും നോക്കി വീട്ടിലിരിക്കുന്ന നേരത്താണ് റൂട്ട് തെറ്റി കുളമ്പടി മുഴക്കി വന്നൊരു കുതിര അങ്കിതയുടെ ജീവിതത്തിലേക്ക് ഓടിക്കയറിയത്. അതുവരെ കുതിരയെ പോയിട്ട് നേരെചൊവ്വേ ഒരു കഴുതയെപ്പോലും കാണാത്ത അങ്കിത പെട്ടെന്നാണ് നാടിന്റെ കുതിരക്കാരിയായി മാറിയത്. വിവാഹിതയെന്നാല്‍ വീടു പുലര്‍ത്തി മക്കളെപ്പോറ്റി ജീവിക്കണമെന്ന ഉത്തമ കുടുംബശാസ്ത്രം കേട്ടുവളര്‍ന്ന അങ്കിത പക്ഷേ, ഇപ്പോള്‍ വളര്‍ത്തുന്നത് എട്ട് കുതിരകളെയാണ്.
കോയമ്പത്തൂരില്‍നിന്ന് ഇത്തിരി മാറി മണ്ണും പൊടിയും മലമടക്കുകളുമുള്ള സുന്ദകാമത്തൂര്‍ ഗ്രാമത്തിലെത്തിയാല്‍ നാടിനെ കുതിരസവാരി പഠിപ്പിക്കുന്ന അങ്കിത ടീച്ചറെ കാണാം. വെറുമൊരു അധ്യാപിക മാത്രമല്ല അവരിപ്പോള്‍, ഗ്രാമത്തിന്റെ ആസ്ഥാന ഝാന്‍സി റാണിതന്നെ. അതിനൊപ്പം മാസത്തില്‍ ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കുന്ന കുടുംബിനിയും.
Content Highlights: inspiring life of ankitha she talks column by biju raghavan