പെരുന്തേനീച്ചയുടെ കുത്തേറ്റ് 13 പേർക്ക് പരിക്ക്

ഉപ്പുതറ : പെരുന്തേനീച്ചയുടെ കുത്തേറ്റ് 13 പേർക്ക് പരിക്കേറ്റു.
മാട്ടുതാവളം തോട്ടുവയലിൽ ശോഭ (50), വെട്ടിക്കുഴിച്ചാലിൽ സിജി (57), അഥിതി തൊഴിലാളി ബെനറ്റിക്(22), മഞ്ഞക്കുഴ മനോജ്(59), പൊൻമലശേരി തങ്കപ്പൻ (67), പുളിങ്കട്ട മിഷാലുങ്കൽ വിൽസൺ (40), മാഷാലുങ്കൽ ആൽ ബർട്ട് (36) പാണ്ടിയാമ്മാക്കൽ ജോൺസൻ ചാക്കോ (29), ഈറ്റക്കാനം മണപ്പാട്ട് ജോസഫ് (54), മണപ്പാട്ട് ഷിജു (32), പാലക്കാവ് പുത്തൻ പുരയ്ക്കൻ ജോർജ് (64), മത്തായിപ്പാറ കിഴക്കേടത്ത് ആശ (30), ഈറ്റക്കാനം വെടിക്കാട്ടിൽ സോമൻ (57) എന്നിവർക്കാണ് കുത്തേറ്റത്.
സമീപത്തെ റോഡിലൂടെ സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് സോമന് ഈച്ചയുടെ കുത്തേറ്റത്. നിയന്ത്രണം നഷ്‌ടമായ സ്‌കൂട്ടറിൽനിന്ന് വീണും സോമന് പരിക്കേറ്റിട്ടുണ്ട്. സോമനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുളിക്കൽ ജോർജിന്റെ പുരയിടത്തിൽ തേയില, ഏലം കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് മറ്റുള്ള 12 പേർക്ക് പെരുന്തേൻ ഈച്ചയുടെ കുത്തേറ്റത്. ഇവരെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.