ഇടുക്കി ജില്ലാ പോലീസിന് പത്ത് പുതിയ വാഹനം

ചെറുതോണി : ഇടുക്കി ജില്ലാ പോലീസിന് പുതുതായി അനുവദിച്ച പത്ത് വാഹനം ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഫ്ലാഗോഫ് ചെയ്തു. കുയിലിമലയിലെ ജില്ലാ പോലീസ് ആസ്ഥാനക്യാമ്പിലായിരുന്നു ചടങ്ങ്.ഹോണ്ട കമ്പനിയുടെ മൂന്ന് വാഹനവും മാരുതി കമ്പനിയുടെ ആറ് വാഹനവും ഈഷർ കമ്പനിയുടെ ഒരു മിനിബസുമാണ് പുതുതായി അനുവദിച്ചത്.
ചടങ്ങിൽ നർകോട്ടിക് സെൽ ഡിവൈ.എസ്.പി. കൃഷ്ണൻകുട്ടി വി., ഇടുക്കി ഡിവൈ.എസ്.പി. മോഹൻദാസ് കെ.ആർ., ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി. സോൾജിമോൻ ഇ.കെ., ജില്ലാ പോലീസ് ആസ്ഥാനക്യാമ്പിലെ ഇൻസ്പെക്ടർ അനൂപ്മോൻ പി.ഡി., മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ സിബിമോൻ കെ.ബി. തുടങ്ങിയവർ പങ്കെടുത്തു.