റോഡ് തകർന്നു, വല്ലാത്ത ദുരിതം

തണ്ണിക്കാനം വാർഡിലെ പ്രധാന റോഡ് തകർന്നു

ഏലപ്പാറ : തണ്ണിക്കാനം വാർഡിൽ ലക്ഷംവീട് കോളനിവഴി ചിന്നാറിലേക്കുള്ള പ്രധാന റോഡ് വർഷങ്ങളായി തകർന്നുകിടക്കുന്നു. വർഷങ്ങൾക്കുമുൻപ് നിർമിച്ച റോഡിൽ പിന്നീട് കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ റോഡിലൂടെ കാൽനടയാത്രപോലും അസാധ്യമായ അവസ്ഥയിലാണ്. രോഗികളെ അത്യാഹിതഘട്ടങ്ങളിൽ ആശുപത്രിയിൽ എത്തിക്കാനാവാത്തതാണ് പ്രധാന ഭീഷണി.

കാൽനടയാത്രപോലും ദുരിതമായ അവസ്ഥയിലാണ്.

യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നും റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കാൻ ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകണം.