ഈ ഉപകരണവിതരണം, നാടിന് ഉപകാരം

കട്ടപ്പന : അർഹതപ്പെട്ടവർക്ക് ഉപകരണങ്ങൾ. ഒപ്പം മാലിന്യം ഇല്ലാത്തൊരു നാടും. കട്ടപ്പന നഗരസഭ ആർ.ആർ.ആർ. (റീയൂസ് റെഡ്യൂസ് റീസൈക്കിൾ) സെൻററിൽ ഗുണഭോക്താക്കൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തപ്പോൾ ആ സന്ദേശത്തിലേക്ക് ഒരു ചുവട് വെയ്ക്കുകയായിരുന്നു.

നഗരസഭയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കട്ടിള, ഫാൻ, ജനൽ, ക്ലോസെറ്റ്, വാഷ്ബേസിൻ, പടുത, ലൈറ്റ്, വെള്ളം ശേഖരിക്കുന്ന ജാറുകൾ തുടങ്ങിയവ ശേഖരിക്കുകയും അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തി വിതരണം ചെയ്തു.

ഒരാൾക്ക് ഉപയോഗമില്ലാത്തതും മറ്റൊരാൾക്ക് ഉപയോഗപ്രദമാകുന്നതുമായി ഉപകരണങ്ങൾ ശേഖരിച്ച് അർഹരെ കണ്ടെത്തി വിതരണം ചെയ്യുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇതിലൂടെ മാലിന്യം ഒഴിവാക്കും.

ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു.

ചടങ്ങിൽ ഉപാധ്യക്ഷ ലീലാമ്മ ബേബി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, മറ്റു നഗരസഭാംഗങ്ങൾ മുനിസിപ്പൽ സെക്രട്ടറി അജി കെ. തോമസ്, ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി. ജോൺ,

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഡി. പ്രദീപ് രാജ്, പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ കെ.എസ്. അനുപ്രിയ, അമ്പിളി, െഎ. രജിത, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പ്രവീണ തുടങ്ങിയവർ സംസാരിച്ചു.