ഫൊറൻസിക് പ്രദർശനം ‘ഡിറ്റെക്ട്ര’

നെടുങ്കണ്ടം : ബാലഗ്രാം ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ ഫൊറൻസിക് സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഫൊറൻസിക് വാരാചരണത്തിന്റെ ഭാഗമായി ഫൊറൻസിക് പ്രദർശനം സംഘടിപ്പിച്ചു.

‘ഡിറ്റെക്ട്ര’ എന്നപേരിൽ നടന്ന പ്രദർശനം പ്രിൻസിപ്പൽ പ്രൊഫ. ജോണിക്കുട്ടി ജെ. ഒഴുകയിൽ ഉദ്ഘാടനംചെയ്തു. ഫൊറൻസിക് സയൻസ് വിഭാഗം മേധാവി കെ.എസ്. എബി, വൈസ് പ്രിൻസിപ്പൽ എൻ.എസ്. അജിത്ത്, ജന. മാനേജർ എ.പി. അശോകൻ, നിതിൻ തോമസ്‌(ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂഷണൽ അഡ്വാൻസ്‌മെന്റ്), ജിബിൻ ജോസഫ്(ഡയറക്ടർ, അഡ്വാൻസ്ഡ് സ്റ്റഡീസ്) സുമി മോഹൻ(എച്ച്.ആർ. മാനേജർ) എന്നിവർ സംസാരിച്ചു. കുറ്റാന്വേഷണത്തിൽ ഫൊറൻസിക് ശാസ്ത്രത്തിന്റെ പ്രാധാന്യം, ആധുനിക ശാസ്ത്രീയ അന്വേഷണരീതികൾ, ഫൊറൻസിക് മേഖലകളിലെ വിവിധ സാധ്യതകൾ എന്നിവ വിദ്യാർഥികൾക്കും സന്ദർശകർക്കും പരിചയപ്പെടുത്തി.