പാഴ്മുളം തണ്ടിൽ കലയുടെ കമനീയത

ചെമ്മണ്ണാർ സെയ്ൻ്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച മുള ഉത്പന്ന നിർമാണ പരിശീലന പരിപാടി
ചെമ്മണ്ണാർ സെയ്ൻ്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച മുള ഉത്പന്ന നിർമാണ പരിശീലന പരിപാടി

നെടുങ്കണ്ടം: വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും സർഗാത്മകതയും വളർത്തുക എന്ന ലക്ഷ്യത്തോടെ ചെമ്മണ്ണാർ സെയ്ൻ്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ മുളകൊണ്ടുള്ള വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. മുള ഉത്പന്ന നിർമാണ വിദഗ്ധയായ വാണി ജിനു പരിശീലനത്തിന് നേതൃത്വം നൽകി.

മുള ഉപയോഗിച്ച് നിർമിച്ച കരകൗശല വസ്തുക്കളും നിത്യോപയോഗ ഉത്പന്നങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തി. വാണി ജിനുവിനെ സ്കൂൾ പ്രിൻസിപ്പാൾ എം.എ. അഗസ്റ്റ്യൻ അഭിനന്ദിച്ചു. അധ്യാപകരായ റെനി ജോസഫ്, മനോജ് തോമസ് എന്നിവർ നേതൃത്വം നൽകി.

Content Highlights: A bamboo craft exhibition and training workshop was organized for students at St Xaviers Higher Secondary School in Chemmanar near Nedumkandam.