ഗവ. ആയുർവേദ റിട്ട. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം.

ഗവ. ആയുർവേദ റിട്ട. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ഡോ. സി. ആർ. രവി ഉദ്ഘാടനം ചെയ്യുന്നു.
ഗവ. ആയുർവേദ റിട്ട. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ഡോ. സി. ആർ. രവി ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ റിട്ട. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് സി. ആർ. രവി ഉദ്ഘാടനം ചെയ്തു. ആയുർവേദ പഞ്ചകർമ ചികിത്സയിലെ നസ്യത്തിൻ്റെ സാധ്യതകൾ വർധിക്കുന്നതായും പൊതുജനനന്മയ്ക്കായി പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഭാഗമായ ശാസ്ത്രപഠന ക്ലാസ്സ് വിലയിരുത്തി.

ജില്ലാ പ്രസിഡൻ്റ് ഡോ. ടി.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി ഡോ: എം.പി. മിത്ര മുഖ്യ പ്രഭാഷണം നടത്തി. സീനിയർ ആയുർവേദ ചികിത്സകനായിരുന്ന അന്തരിച്ച ഡോ: കെ ജെ .സെബാസ്റ്റ്യൻ കുന്നംകോട്ടിൻ്റെ ഒന്നാം ചരമ വാർഷിക അനുസ്മരണം നടത്തി.

ഡോ: കെ. സി. ജോൺ മുടക്കയം ഗാസ്ത്രപഠന ക്ലാസിന് നേതൃത്വം നല്കി, ഡോ. എ.പി.ഹസ്സൻ , ഡോ. യു. എം. ഇന്ദിര എന്നിവർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി ടി. ജെ. സെബാസ്റ്റ്യൻ ( പ്രസിഡന്റ്) ഡോ. എം.എസ്. നൗഷാദ് ( സെക്രട്ടറി ) ഡോ. യു.എം. ഇന്ദിര ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Content Highlights: The district conference of the Kerala State Government Ayurveda Retired Medical Officers Association was held in Thodupuzha.