ചിട്ടയായ ജീവിതം, മുടങ്ങാത്ത വ്യായാമം, വെജ് ഡയറ്റ്; എന്താണ് ഷാഹിദ് കപൂറിന്റെ ഫിറ്റ്‌നെസ്‌ രഹസ്യം?

#Health Desk
ഷാഹിദ് കപൂർ | Photo: PTI
ഷാഹിദ് കപൂർ | Photo: PTI

ബോളിവുഡിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച താരമാണ് ഷാഹിദ് കപൂർ. ഇപ്പോഴിതാ, താരത്തിന്റെ ഡയറ്റും ഫിറ്റ്നെസ്സുമാണ് ആരാധകരുടെ ചർച്ചാവിഷയം. 44-ാം വയസ്സിലും തന്റെ യുവത്വം നഷ്ടപ്പെടാതിരിക്കാൻ കൃത്യമായ വ്യായാമവും ഡയറ്റും വലിയ പങ്കുവഹിക്കുന്നതായി ദി ഇന്ത്യൻ എക്സ്പ്രസ്സുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.

രാവിലെ വ്യായാമംചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നാണ് ഷാഹിദ് പറയുന്നത്. ഇത് ദിവസത്തിന് നല്ല തുടക്കം നൽകുന്നു. ഫങ്ഷണൽ ട്രെയിനിംഗ്, സ്ട്രെങ്ത് വർക്ക്, മറ്റ് വ്യായാമങ്ങൾ എന്നിവ ദിനചര്യയിൽ ഉൾപ്പെടുത്താറുണ്ട്. സാധ്യമെങ്കിൽ കാർഡിയോ ചെയ്യുന്നതും ഏതെങ്കിലും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതും ദിനചര്യ രസകരമാക്കാൻ സഹായിക്കും.

ആരോഗ്യകരമായുള്ള ഭക്ഷണം കഴിക്കാനും അച്ചടക്കം പാലിക്കാനും ശ്രമിക്കാറുണ്ട്. വെജിറ്റേറിയൻ ആണ്. ധാരാളം പച്ചക്കറികളും ധാന്യങ്ങളും കഴിക്കാറുണ്ട്. രാത്രി വൈകിയുള്ള ഭക്ഷണം, അമിതമായ ഭക്ഷണം, അനാരോഗ്യകരമായ ഭക്ഷണം എന്നിവ ഒഴിവാക്കാറുണ്ട്. കർശനമായ നിയന്ത്രണത്തേക്കാൾ ശ്രദ്ധയോടെ കഴിക്കാനാണ് ശ്രദ്ധിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്

  • പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
  • കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
  • പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
  • ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
  • ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
  • വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവകൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
  • ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
  • വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
  • പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
  • ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
  • ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.

Content Highlights: Discover Shahid Kapoor`s workout routine, vegetarian diet secrets, and mindful eating tips for a sculpted body and sustained energy.