പഠിക്കാത്തവരെല്ലാം മണ്ടന്മാരാണോ? അറിയണം തലച്ചോറിന്റെ ചില പ്രക്രിയകള്‍

#അൻവർ കാരക്കാടൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെറിയ കുട്ടികളില്‍ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് പഠനത്തില്‍ കാണുന്ന തടസ്സങ്ങളും ബുദ്ധിമുട്ടുകളും. എന്നാല്‍, കുട്ടികളില്‍ ഇതിന്റെ അടയാളങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ അതിനെ തിരിച്ചറിഞ്ഞ് വ്യക്തമായ രീതിയില്‍  അവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയാത്തതാണ് വലിയ പ്രശ്‌നം
സൃഷ്ടിക്കുന്നത്. ചെറിയ പ്രായത്തില്‍,  ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോഴും കുട്ടികള്‍ക്ക് പഠിക്കാന്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാവാറുണ്ട്. അതിനെയെല്ലാം അവരുടെ ബുദ്ധിയില്ലായ്മയായിട്ടാണ് പലരും കണക്കാക്കുന്നത്. ഓരോ കുട്ടിയും പഠനത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പല കാരണങ്ങളാലാണ്. അതിനെ കണ്ടെത്തി അവര്‍ക്ക് പ്രചോദനം നല്‍കുന്നതിനും പരിശീലിപ്പിക്കുന്നതിനും  ഏതു തരത്തിലുള്ള പഠനവൈകല്യം (Learning Disabiltiy) ആണ് അവര്‍ക്കുള്ളതെന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്.

പഠനവൈകല്യം ഉള്ള പല കുട്ടികളും വൈകാരികചൂഷണത്തിന് ഇരയാകാറുണ്ട്. കുട്ടികളില്‍നിന്ന് അവരുടെ ചെറിയ പ്രായത്തില്‍ അമിതമായി പലതും പ്രതീക്ഷിക്കുന്ന രക്ഷിതാക്കള്‍ അവരുടെ കുട്ടികളുടെ പഠനത്തിലുള്ള കഴിവ് എത്രയാണെന്ന് മനസ്സിലാക്കുന്നില്ല. രക്ഷിതാക്കള്‍ മാത്രമല്ല സ്‌കൂളിലെ അധ്യാപകരും കുട്ടികളുടെ പഠനപ്രായത്തില്‍ അവരെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ  കുട്ടികളിലെ പഠനവൈകല്യങ്ങള്‍ തിരിച്ചറിയുകയും  അത് ഏതു രീതിയിലാണ് അവരെ ബാധിക്കുന്നതെന്നു വ്യക്തമായി മനസ്സിലാക്കുകയുമാണ് വേണ്ടത്.

Content Highlights: Learning Disabilities, Dyslexia, Dysgraphia, Dyscalculia

Continue reading