ഈ ദമ്പതിമാർ പറയുന്നു; “മരണശേഷവും ഞങ്ങളുടെ ശരീരം ഉപകാരപ്പെടട്ടേ...

കോട്ടയ്ക്കൽ: ലോക അവയവദാന ദിനത്തിൽ മാതൃകയാക്കാം ഈ ദമ്പതിമാരെ. മരണാനന്തരം തങ്ങളുടെ ശരീരം വൈദ്യരത്നം ആയുർവേദ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുനൽകാൻ സമ്മതപത്രം നൽകിയിരിക്കുകയാണിവർ.
കോട്ടയ്ക്കൽ സ്വദേശികളായ സായികുമാർ(36) , ഭാര്യ രമിഷ(31) എന്നിവരാണ് ഇതുസംബന്ധിച്ച രേഖകൾ കോളേജ് അധികൃതർക്ക് കൈമാറിയ ത്. ജില്ലയിലെ ആദ്യത്തെ പാസിങ് ഔട്ട് കഴിഞ്ഞ സിവിൽ ഡിഫൻസ് ദമ്പതിമാർകൂടിയാണിവർ.
തിരൂർ അഗ്നിരക്ഷാനിലയത്തിന് കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. ശരീരം ദാനം ചെയ്യുന്നതിനുമുൻപുതന്നെ തന്റെ കണ്ണുകൾ ദാനം ചെ യ്യാനുള്ള സമ്മതപത്രം കോഴിക്കോട്ടെ കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് ഇരുവരും കൈമാറിയിരുന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ജീവനക്കാര നായ സായികുമാറും രമിഷയും പ്രളയകാലത്തും കോവിഡ് കാലത്തും ഒട്ടനവധി ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു.
കോവിഡിന്റെ ഘട്ടത്തിൽ കോട്ടയ്ക്കലിലെ സർക്കാർ മാനസികരോഗാശുപത്രിയിൽനിന്നും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽനിന്നുമുള്ള അവശ്യ മരുന്നുകൾ ഇരുവരും ചേർന്ന് പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്തിച്ചുനൽകി ശ്രദ്ധ നേടിയിരുന്നു.
അഗ്നിരക്ഷാസേന ഡയറക്ടർ ജനറലിന്റെ സദ്സേവന ബഹുമതിപത്രവും സായികുമാറിന് ലഭിച്ചിട്ടുണ്ട്. സോഷ്യോളജിയിൽ ബിരുദധാരിയാണ് രമിഷ്. തിരൂർ അഗ്നിരക്ഷാനിലയത്തിനുകീഴിൽ രണ്ട് വർഷത്തിലധികമായി ഇരുവരും പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽനിന്നാണ് പരിശീലനം നേടിയത്.
Content Highlights: world organ donation day, couple gives consent to donate body after death