ശരീരഭാരം ശ്രദ്ധിച്ചാൽ മാത്രം പോര; എന്താണ് വിസറൽ ഫാറ്റ്? ചെറിയ മാറ്റങ്ങൾ വലിയ വ്യത്യാസമുണ്ടാക്കും

#Health Desk
എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

തൂക്കവും ഉയരവും തമ്മിലുള്ള ലളിതമായ ഒരു അനുപാതമാണ് ബിഎംഐ (ബോഡി മാസ് ഇൻഡെക്സ്). ബിഎംഐ ഉപയോഗിച്ചാണ് സാധാരണ അമിതവണ്ണം അളക്കുന്നത്. എന്നാൽ, ശരീരത്തിൽ എവിടെയാണ് കൊഴുപ്പ് അടിഞ്ഞിരിക്കുന്നതെന്നോ ഒരാൾക്ക് എത്ര മാത്രം പേശികളുണ്ടെന്നോ(muscle mass), അധികമുള്ള കൊഴുപ്പ് അവയവങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നോ ബി.എം.ഐ വ്യക്തമാക്കുന്നില്ല. ‌‌‌

ഇപ്പോഴിതാ, ബിഎംഐക്ക് പുറമെ മറ്റൊരു പ്രധാനപ്പെട്ട ഘടകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് പറയുകയാണ് ഡോ. പ്രിയങ്ക റെഡ്ഡി. പല ആരോഗ്യപ്രശ്നങ്ങളും ഗുരുതരമാകുന്നതിന് മുമ്പ് തിരിച്ചറിയാൻ visceral fat-നെക്കുറിച്ച് ബോധ്യമുണ്ടാകുന്നത് സഹായിക്കും. ബിഎംഐ-യേക്കാൾ പ്രധാനമാണ് ഈ ഘടകമെന്നും ഡോക്ടർ പറയുന്നു.

എന്താണ് Visceral fat?

വയറിന് ചുറ്റും ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴിപ്പിനെയാണ് visceral fat എന്ന് പറയുന്നത്. ഇരുപതുകളുടെ അവസാനമോ 30-കളുടെ തുടക്കത്തിലോ ആകും ഇത് രൂപപ്പെടുന്നത്. ഒറ്റ രാത്രികൊണ്ടൊന്നും സംഭവിക്കുന്നതല്ല visceral fat. ഇൻസുലിൻ പ്രതിരോധം, മോശം ഉറക്ക ചക്രം, സമ്മർദ്ദം എന്നിവ മൂലം അടിഞ്ഞുകൂടുന്ന കൊഴുപ്പാകാം ഇതെന്നും ഡോക്ടർ പറയുന്നു.

Visceral fat എങ്ങിനെ അളക്കാം?

അരക്കെട്ട് അളക്കുക: 80 സെന്റീമീറ്ററിൽ കൂടുതൽ അരക്കെട്ടിന്റെ ചുറ്റളവുള്ള സ്ത്രീകളും 90 സെന്റീമീറ്ററിൽ കൂടുതൽ ചുറ്റളവുള്ള പുരുഷന്മാരും ശ്രദ്ധിക്കണം. ഇവർ അപകടസാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നു.

അരക്കെട്ട്-ഉയരം അനുപാതം: 0.5-ഓ അതിൽ കൂടുതലോ ആയ അരക്കെട്ട്-ഉയരം അനുപാതം അനാരോഗ്യകരമാണ്.

എങ്ങിനെ നിയന്ത്രിക്കാം

  • ആഴ്ചയിൽ 3-4 തവണ സ്ട്രെങ്ത്ത് ട്രെയിനിങ്ങ്.
  • കാർഡിയോ ഉൾപ്പെടെ കൃത്യമായ വ്യായാമം.
  • പ്രോട്ടീനും ഫൈബറും ധാരാളം ഉൾപ്പെടുന്ന ഡയറ്റ്.
  • മധുരപാനീയങ്ങളും രാത്രി വൈകിയുള്ള ഭക്ഷണവും ഒഴിവാക്കുക.
  • 7-8 മണിക്കൂർ ഉറങ്ങുക.
  • മദ്യം ഒഴിവാക്കുക.
  • മാനസിക സമ്മർദ്ദം നിയന്ത്രിക്കുക

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Uncover the hidden risks of visceral fat beyond BMI. Dr. Priyanka Reddy explains how to monitor & reduce this key health marker for a healthier future.