ബ്ലാക്ക് ഫംഗസ് രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാൻ

ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമെെക്കോസിസിനെ രാജസ്ഥാൻ സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകൾ എല്ലാം നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നൂറിലേറെ കേസുകൾ ഇപ്പോൾ നിലവിലുണ്ട്. സവായ് മാൻസിങ് സർക്കാർ ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് രോഗികൾക്കായി പ്രത്യേക വാർഡും രാജസ്ഥാൻ സർക്കാർ ഒരുക്കിയിട്ടുണ്ട്. ജയ്പൂർ, ജോധ്പൂർ, സിരോഹി, കോട്ട ജില്ലകളിലാണ് രോഗം കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്.
ReadMore: എന്താണ് ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കോർമെെക്കോസിസ്?
കൃത്യമായി ഏകോപിപ്പിക്കാനും കോവിഡ് 19 ചികിത്സയ്ക്ക് ഒപ്പം ഇതിനും ചികിത്സ നൽകാനുമാണ് ഈ രോഗത്തെ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യവിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി അഖിൽ അറോറ പറഞ്ഞു. രാജസ്ഥാൻ എപ്പിഡെമിക് ആക്ട് 2020 യ്ക്ക് കീഴിലാണ് ഇത്തരമൊരു വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
Content Highlights: Rajasthan declares Mucormycosis Black Fungus an epidemic, Health, Covid19
Content Highlights: