59ലും യുവാക്കളെ വെല്ലുന്ന ഫിറ്റ്നെസ്; 15 മിനിറ്റ് വ്യായാമംപോലും വലിയ മാറ്റമുണ്ടാക്കും- മിലിന്ദ് സോമൻ

മിലിന്ദ് സോമൻ | Photo: PTI, Instagram: milindrunning
മിലിന്ദ് സോമൻ | Photo: PTI, Instagram: milindrunning

ഫിറ്റ്നെസ് ഫ്രീക്കുകളുടെ ഏറെ പ്രിയപ്പെട്ട താരമാണ് മിലിന്ദ് സോമൻ. 59-ാം വയസ്സിലും തന്റെ കഠിനമായ വർക്കൗട്ടുകളും ഓടാൻ പോകുന്നതുമെല്ലാം നടൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, കുറുക്കുവഴികൾ തേടിപ്പോകാറില്ലെന്നും കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ഈ ആരോ​ഗ്യമെന്നും തുറന്നുപറയുകയാണ് മിലിന്ദ്. 

കൃത്യസമയത്ത് ഉറങ്ങുന്നതിലും നല്ല ഭക്ഷണം കഴിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ധാരാളം വെള്ളം കുടിക്കും. ശാന്തമായ മനസ്സും ആരോഗ്യകരമായ ജീവിതശൈലിയുമാണ് തിളങ്ങിനിൽക്കാനുള്ള ഏറ്റവും മികച്ച ഉപാധികൾ. ഫിറ്റ്നെസ്സിന് മണിക്കൂറുകളുടെ ആവശ്യമില്ല. പകരം, പ്രതിബദ്ധത മാത്രം മതി. 

'സ്ഥിരമായി ചെയ്യുകയാണെങ്കിൽ ദിവസവും 15-20 മിനിറ്റ് വ്യായാമം ചെയ്യുന്നതുപോലും വലിയ മാറ്റമുണ്ടാക്കും. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും പോലെ എന്റെ ദിനചര്യയിൽ ഒഴിവാക്കാൻ സാധിക്കാത്തതാണ് വ്യായാമം. ചെറുതായി തുടങ്ങുക എന്നതാണ് എനിക്ക് നൽകാനുള്ള ഉപദേശം. സ്ഥിരത പുലർത്തുക. നിങ്ങൾ ആസ്വദിക്കുന്നതെന്താണോ അത് തിരഞ്ഞെടുക്കുക. അങ്ങിനെയാണ് ശീലങ്ങൾ രൂപപ്പെടുന്നത്', മിലിന്ദ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 

Content Highlights: Milind Soman's Fitness at 59: No Shortcuts, Just Hard Work and Dedication