എത്ര ശ്രമിച്ചിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ലേ?; ഈ ഡയറ്റ് ഒന്ന് പരീക്ഷിച്ചുനോക്കൂ, ഡോക്ടറുടെ നിർദേശം

ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്ന പലരും പറയുന്ന കാര്യങ്ങളിലൊന്നാണ് വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച്. ആരോഗ്യകരമായ ഭക്ഷണം കഴിച്ചും ചിട്ടയായ വ്യായാമങ്ങൾ ശീലിച്ചിട്ടും വയറിലെ കൊഴുപ്പ് മാറുന്നില്ല എന്നത് പലരുടേയും പരാതിയാണ്. ഇപ്പോഴിതാ, ഈ വിഷയത്തിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. 'വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള മൂന്ന് വഴികൾ' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ആദ്യപടി 12:12 ഫാസ്റ്റിങ്ങ് രീതി(ഇതിൽ 12 മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിക്കുകയും ബാക്കിയുള്ള 12 മണിക്കൂർ ഉപവസിക്കുകയും ചെയ്യുക) പിന്തുടരുന്നതാണെന്ന് ഡോക്ടർ പറയുന്നു. ഏറ്റവും ലളിതമായ മാർഗവും ഇതാണ്. ഈ രീതി മികച്ച ഉറക്കത്തിനും അടുത്ത ദിവസം അനാരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഫാസ്റ്റിങ്ങിനിടെ കട്ടൻ കാപ്പി, ഗ്രീൻ ടീ, കട്ടൻ ചായ, വെള്ളം, ആപ്പിൾ സിഡെർ വിനെഗർ, നാരങ്ങാവെള്ളം, പെരുംജീരക വെള്ളം, തുളസി വെള്ളം, ഇഞ്ചി ചായ എന്നിവ മാത്രമാണ് കുടിക്കേണ്ടതെന്നും ഡോക്ടർ നിർദേശിക്കുന്നു.
കൂടാതെ, ഭക്ഷണം കഴിക്കുന്ന സമയത്ത് നാരുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയ ഭക്ഷണക്രമം പാലിക്കാം. പനീർ, ടോഫു, കടല, ചിക്കൻ, ടർക്കി, മത്സ്യം എന്നിവ കഴിക്കാം. നാരുകൾക്കായി പഴങ്ങളും പച്ചക്കറികളും കഴിക്കാം. ഈ ഭക്ഷണരീതി കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം വയറ് നിറയ്ക്കുകയും സംതൃപ്തി നൽകുകയും ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Struggling with belly fat? Harvard-trained Dr. Saurabh Sethi shares 3 effective intermittent fasting tips, including diet and hydration strategies, to help you lose stubborn midsection fat.