ജിമ്മിൽ പോയില്ല, സ്ട്രെച്ച് മാർക്കുകളുമില്ല: യുവാവ് കുറച്ചത് 35 കിലോ, അതിശയകരമായ മാറ്റം; ടിപ്സ്

ജിതിൻ വി. സുരേഷ് | Photo: Instagramjithin_vsuresh
ജിതിൻ വി. സുരേഷ് | Photo: Instagramjithin_vsuresh

രീരഭാരം കുറയ്ക്കുകയെന്നത് ഒരാളെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. പലരും പലവിധ രീതികളാണ് ഭാരം കുറയ്ക്കുന്നതിനായി അവലംബിക്കാറുള്ളത്. കഠിനമായ വ്യായാമവും ഭക്ഷണ ക്രമീകരണവും ചിലര്‍ സ്വീകരിക്കുമ്പോള്‍ മറ്റുചിലര്‍ ചിട്ടയായ ഭക്ഷണ ക്രമീകരണത്തിലൂടെ മാത്രം ഭാരം കുറയ്ക്കാനുള്ള തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുന്നു.

ഇപ്പോഴിതാ, ചിട്ടയായ ജീവിതശൈലിയിലൂടെ ശരീരഭാരം കുറച്ചതിനേക്കുറിച്ച് ഒരു പോസ്റ്റ പങ്കുവെച്ചിരിക്കുകയാണ് കണ്ടന്റ് ക്രിയേറ്ററായ ജിതിൻ വി. സുരേഷ്. ജിമ്മിൽ പോകാതെ 35 കിലോ കുറച്ചുവെന്നാണ് ജിതിൻ അവകാശപ്പെടുന്നത്. സ്‌ട്രെച്ച് മാർക്കുകളൊന്നും ശരീരത്തിലില്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഡ്രിങ്ക് റെസിപ്പികളും ജിതിൻ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ജൂൺ 25-ന് പങ്കുവെച്ച പോസ്റ്റ് ഇതിനോടകം ഒട്ടേറെ പേരാണ് പങ്കുവെച്ചിരിക്കുന്നത്. ജീരക വെള്ളം മുതൽ ഉലുവ വെള്ളം വരെയുള്ള ലളിതമായ ഏഴ് ഡ്രിങ്ക് റെസിപ്പികൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ജിതിൻ പറയുന്നത്. 

നേരത്തെ, ജിമ്മിൽ പോകാതെ തന്നെ വെറും എട്ട് മാസത്തിനുള്ളിൽ 30 കിലോ ഭാരം കുറച്ച ന്യൂട്രീഷണിസ്റ്റ് ഉദിത അഗർവാളിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റും സമാനമായ രീതിയിൽ വൈറലായിരുന്നു. ആകർഷകമായ ഡയറ്റുകളോ മറ്റ് കാര്യങ്ങളോ ഒന്നും ദിനചര്യയിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ചെറിയ മാറ്റങ്ങളാണ് വലിയ വ്യത്യാസമുണ്ടാക്കിയതെന്നായിരുന്നു ഉദിത പറഞ്ഞിരുന്നത്. ഓരോ ദിവസവും അവർ പിന്തുടർന്ന കാര്യങ്ങളെക്കുറിച്ചും പോസ്റ്റിൽ ഉദിത വ്യക്തമാക്കിയിരുന്നു. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: 35kg Weight Loss Without the Gym: A Man's Inspiring Transformation