HMPV ഇന്ത്യയിൽ ഏറെക്കാലമായി കാണപ്പെടുന്ന വൈറസ്; ഭൂരിഭാഗം പേരും പ്രതിരോധശേഷിയുള്ളവരെന്ന് വിദഗ്ധർ

ന്യൂഡല്‍ഹി: ചൈനയില്‍ പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്(എച്ച്എംപിവി) പുതിയ വൈറസല്ലെന്നും ഇന്ത്യയിലെ ഭൂരിഭാഗം പേരും ഈ വൈറസിനോട് പ്രതിരോധശേഷിയുള്ളവരാണെന്നും ആരോഗ്യവിദഗ്ധര്‍. ഇന്ത്യയില്‍ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം.
എച്ച്എംപിവി ഒരു പുതിയ വൈറസല്ല. ഇന്ത്യയില്‍ ഏറെക്കാലമായി പ്രചാരത്തിലുള്ള ഒരു ഫ്‌ളൂ വൈറസിന്റെ ഭാഗം തന്നെയാണത്. അതിനാല്‍ തന്നെ ഇന്ത്യയിലെ ഭൂരിഭാഗം പേരും ആ വൈറസിനോട് പ്രതിരോധശേഷിയുള്ളവരാണ്. ഡല്‍ഹി എംയിസ് അഡീഷണല്‍ പ്രൊഫസര്‍ ഡോ. ഹര്‍ഷാല്‍ ആര്‍ സാല്‍വ് വ്യക്തമാക്കുന്നു. ഈ വൈറസ് മൂലം മാരകരോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2001-ലാണ് ആദ്യമായാണ് എച്ച്എംപി വൈറസ് തിരിച്ചറിയുന്നത്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസാണിത്. ജലദോഷം,പനി,ചുമ,മൂക്കടപ്പ്,ശ്വാസതടസ്സം തുടങ്ങിയവയാണ് ശ്വാസകോശാണുബാധയ്ക്ക് കാരണമാകുന്ന വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. മറ്റേത് വൈറസിനെ പോലെതന്നെ കുട്ടികളും പ്രായമായവരുമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
Content Highlights: Health experts confirm Human Metapneumovirus (HMPV) isn`t new to India and most are immune.