ഫാറ്റി ലിവർ രോഗം; ഈ അപകടസൂചനകളെ അവഗണിക്കരുത്, ഡോക്ടറുടെ മുന്നറിയിപ്പ്

#Health Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലുമൊക്കെ ഫാറ്റി ലിവർ സ്ഥിരീകരിക്കുന്നത് കൂടിയിരിക്കുകയാണ്. പലപ്പോഴും ഫാറ്റിലിവറിന്റെ പ്രാരംഭഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ വൈകുന്നതാണ് ചികിത്സയും വൈകുന്നതിന് പിന്നിൽ. ചികിത്സയ്ക്ക് മരുന്നുകളും ജീവിതശൈലിയിലെ മാറ്റങ്ങളും ആവശ്യമാണെങ്കിലും ഭക്ഷണക്രമത്തിലെ ലളിതമായ ക്രമീകരണങ്ങൾക്ക് ആരോഗ്യത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കും. ഇപ്പോഴിതാ, കരൾ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശരീരം കാണിക്കുന്ന എട്ട് ലക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് സൗരഭ് സേഥി.

അപ്രതീക്ഷിതമായി ശരീരഭാരം വർധിക്കുന്നത്

ഫാറ്റി ലിവർ രോഗത്തിന്റെ ആദ്യത്തെ മുന്നറിയിപ്പ് സൂചന അപ്രതീക്ഷിതമായ ശരീരഭാരം വർധിക്കുന്നതാണെന്ന് ഡോക്ടർ പറയുന്നു. പ്രത്യേകിച്ചും വയറിന് ചുറ്റും കൊഴുപ്പ് അടിയുന്നുണ്ടെങ്കിൽ ശ്രദ്ധവേണം.

എപ്പോഴും ക്ഷീണം

ആവശ്യത്തിന് വിശ്രമിച്ചാലും വിട്ടുമാറാത്ത ക്ഷീണവും ബലഹീനതയും കരളിന്റെ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതാകാം

വയറുവേദന

വയറിന്റെ മുകൾ ഭാഗത്ത് വലതുവശത്തുള്ള വേദനയും നീർവീക്കവും ഫാറ്റി ലിവർ രോഗത്തെ സൂചിപ്പിക്കുന്നതുമാകാമെന്ന് ഡോക്ടർ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്

രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഫാറ്റി ലിവർ ഉള്ളവരിൽ സാധാരണയായി കാണപ്പെടുന്ന രോഗലക്ഷണമാണ്.

മൂത്രത്തിൻ്റെ നിറംമാറ്റം

കടുംനിറത്തിലുള്ള മൂത്രം കരളിൻ്റെ പ്രവർത്തനം ശരിയല്ല എന്നതിന്റെ സൂചനയാകാം.

ചർമത്തിലും കണ്ണിലും മഞ്ഞനിറം

ചർമത്തിലും കണ്ണുകളിലും മഞ്ഞനിറം ഉണ്ടാകുന്നത് ഫാറ്റി ലിവർ രോഗം മൂർച്ഛിച്ചതിൻ്റെയോ കരളിൻ്റെ പ്രവർത്തനം ശരിയല്ല എന്നതിന്റെയോ ലക്ഷണമാകാം.

കൊളസ്ട്രോൾ

ഹൃദയസംബന്ധമായ പ്രശ്നമാണ് കൊളസ്ട്രോൾ. എന്നാൽ, ഫാറ്റി ലിവർ രോഗികളിൽ ഈ അവസ്ഥ കാണാറുണ്ട്.

എളുപ്പത്തിൽ ചതവും രക്തസ്രാവവും ഉണ്ടാകുന്നത്

എളുപ്പത്തിൽ ചതവും രക്തസ്രാവവും ഉണ്ടാകുന്നുവെങ്കിൽ അത് ഫാറ്റി ലിവർ രോഗം മൂർച്ഛിച്ചതിൻ്റെ സൂചനയാകാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Learn the 8 key warning signs of fatty liver disease that you shouldn`t ignore. Understand symptoms like unexplained weight gain, fatigue, and more. Get expert advice.