അൽപനേരം അടങ്ങിയിരിക്കൂ എന്ന് ആരാധകൻ, എഡിഎച്ച്ഡി കാരണമാണെന്ന് ബിടിഎസ് ഗായകൻ

എഡിഎച്ച്ഡി സ്ഥിരീകരിച്ചിട്ടുള്ളതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ദക്ഷിണകൊറിയൻ സംഗീതസംഘമായ ബിടിഎസിലെ ഗായകൻ ജിയോൺ ജങ്കൂക്ക്. എഡിഎച്ച്ഡി ഉള്ളതുകൊണ്ട് തനിക്ക് അടങ്ങിയിരിക്കാൻ കഴിയാറില്ലെന്ന് പറയുകയാണ് ഗായകൻ ലൈവ് വീഡിയോക്കിടെ. എപ്പോഴും അനങ്ങിക്കൊണ്ടിരിക്കാതെ അൽപനേരം വെറുതെയിരിക്കൂ എന്ന് ആരാധകൻ നിരന്തരം പറഞ്ഞതോടെയാണ് ജങ്കൂക്ക് ആരോഗ്യാവസ്ഥയേക്കുറിച്ച് തുറന്നുപറഞ്ഞത്.
വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ലൈവ് സ്ട്രീമിങ്ങിനിടെയാണ് ജങ്കൂക്ക് ഇക്കാര്യം പങ്കുവെച്ചത്. വീഡിയോയിൽ ജങ്കൂക്ക് ഒരുപാട് അനങ്ങുന്നുവെന്നും അങ്ങനെ ചെയ്യരുതെന്നുമായിരുന്നു ആരാധകന്റെ കമന്റ്. ഇതിന് മറുപടിയായാണ് താൻ അക്കാര്യത്തിൽ നിസ്സഹായനാണെന്നും എഡിഎച്ച്ഡി മൂലമാണ് ഇങ്ങനെ ചലിച്ചുകൊണ്ടേയിരിക്കുന്നതെന്നും ജങ്കൂക്ക് പറഞ്ഞത്.
എന്താണ് എഡിഎച്ച്ഡി ?
നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന 'ഇൻഅറ്റൻഷൻ', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന 'ഇംപൾസിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പർ ആക്ടിവിറ്റി' എന്നിവയാണ് എഡിഎച്ച്ഡിയുടെ മുഖമുദ്ര. അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളിൽ അമിതമായ ഊന്നൽ, അലഞ്ഞു നടക്കുന്ന മനസ് തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. തലച്ചോറിലെ ഡോപമിന്റെ അളവിൽ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അർദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്.
എങ്ങനെ മാറ്റിയെടുക്കാം
നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന 'ഇന്‍അറ്റന്‍ഷന്‍', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവയാണ് എഡിഎച്ച്ഡിയുടെ മുഖമുദ്ര. അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളില്‍ അമിതമായ ഊന്നല്‍, അലഞ്ഞു നടക്കുന്ന മനസ് തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.
തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്. ഇത്തരക്കാരെ കൃത്യമായി ചികില്‍സിക്കാത്തപക്ഷം കുട്ടികള്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളില്‍ ചെന്നു ചാടാനും പിന്നീട് ലഹരിവസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്.
അതിനാല്‍ വികൃതി കൂടുതലാണെന്ന് സ്വയം തീരുമാനിക്കാതെ കുട്ടിക്കാലത്തുതന്നെ എഡിഎച്ച്ഡി കണ്ടെത്തി ചികിത്സിച്ചാല്‍ ഭാവിയില്‍ ഇവര്‍ ലഹരിക്കും സ്വഭാവസംബന്ധമായ അടിമത്തങ്ങള്‍ക്കും വിധേയരാവുന്നത് തടയാന്‍ സാധിക്കും.
എഡിഎച്ച്ഡി വരാനുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണെങ്കിലും നമ്മുടെ ജനിതകപരമായ ഘടകങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് കരുതുന്നു. തലച്ചോറിന് വരുന്ന പരിക്കുകള്‍, മാസം തികയാതെയുള്ള ജനനം, ജനന സമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്ഡി സാധ്യത കൂട്ടുന്നു. എഡിഎച്ച്ഡി കണ്ടെത്തുന്നതിനായി ഒന്നിലധികം പരിശോധനകള്‍ നടത്തണം. ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളും ഉള്‍പ്പെട്ടതാണ് ചികിത്സ.
Content Highlights: BTS member Jungkook revealed his ADHD diagnosis during a live stream