ക്ഷീണവും തലവേദനയും അവഗണിച്ചു, CT സ്കാൻ ഫലം കണ്ട് തകർന്നു; 57-കാരിയെ ബാധിച്ചത് ബ്രെയിൻ ട്യൂമർ

സാം ആഡംസ്, പ്രതീകാത്മക ചിത്രം | Photo: Instagram: samadamscoach, ChatGPT
സാം ആഡംസ്, പ്രതീകാത്മക ചിത്രം | Photo: Instagram: samadamscoach, ChatGPT

ല്ലാം തകർന്ന അവസ്ഥയിലായിരുന്നു 2020-ൽ 57-കാരിയായ  സാം ആഡംസ്. അവരുടെ അച്ഛന്റെ മരണവും വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങളും അവരെ വല്ലാതെ ഉലച്ചു. ഒരു ഘട്ടത്തിൽ വിഷാദത്തിലേക്ക് വരെയെത്തിയ ഇവർ പിന്നീട് 2022-ലാണ് പതുക്കെ ജീവിതത്തിലേക്ക് തിരികെക്കയറുന്നത്. സ്വയം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് അവർ സഞ്ചരിച്ചു. 

അത്തരത്തിൽ, ഒരു കോസ്റ്റാറിക്ക യാത്ര കഴിഞ്ഞ് തിരികെയെത്തിയ സാമിന്റെ ആരോ​ഗ്യം പെട്ടെന്ന് വഷളായി. യാത്രക്കിടെ അനുഭവപ്പെട്ട തലകറക്കത്തേയും അവർ അവ​ഗണിച്ചു. ജെറ്റ് ലാ​ഗിന്റേയും ക്ഷീണത്തിന്റേയും ഫലമാകും ഇതെന്നായിരുന്നു അവർ കരുതിയത്. അവർക്ക് എപ്പോഴും ക്ഷീണമായിരുന്നു. നിരന്തരമായ തലവേദനയും. ഹൃ​ദയമിടിപ്പും കുറവായിരുന്നു. പതിവായ പരിശോധനയ്ക്ക് ശേഷം സിടി സ്കാൻ എടുത്തോടെയാണ് ഞെട്ടിക്കുന്ന രോ​ഗാവസ്ഥ സാമിന് മുന്നിൽ തെളിഞ്ഞത്- ബ്രെയിൻ ട്യൂമർ. 

ഇൻസ്റ്റ​ഗ്രാമിലാണ് സാം ഇതുസംബന്ധിച്ച കാര്യങ്ങൾ പങ്കുവെച്ചിട്ടുള്ളത്. 'ഞാൻ ഞെട്ടിപ്പോയി, മരണത്തെ മുഖാമുഖം കണ്ടു', അവർ പറഞ്ഞു. എക്കാലവും നിരീക്ഷണം ആവശ്യമാണെന്നും അപകടസാധ്യതകൾ കുറയ്ക്കാൻ ദിവസവും ആസ്പിരിൻ കഴിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. ഇന്നും അവരുടെ ട്യൂമർ പൂർണമായി ഭേദമായിട്ടില്ല. എന്നാൽ, ശുഭാപ്തിവിശ്വാസത്തോടെ പോരാടാൻ സാം തീരുമാനിച്ചു. 'സംഭവിച്ചത് മാറ്റാൻ എനിക്കാവില്ല, ഞാൻ തകർന്നതുപോലെ മറ്റുള്ളവർ ആർത്തലയ്ക്കുന്നതിന് മുമ്പ് അവരെ സുഖപ്പെടാൻ സഹായിക്കാൻ എനിക്കാകും.' അവർ കൂട്ടിച്ചേർത്തു. 

ബ്രെയിന്‍ ട്യൂമറുകള്‍

മസ്തിഷ്‌ക ട്യൂമറുകള്‍ തലച്ചോറിലെ അല്ലെങ്കില്‍ ചുറ്റുമുള്ള കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ്. അവ ഒന്നുകില്‍ ദോഷകരമോ (അര്‍ബുദമല്ലാത്തതോ) മാരകമോ (കാന്‍സര്‍) ആകാം. ബ്രെയിന്‍ ട്യൂമറുകളുടെ കൃത്യമായ കാരണങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലായിട്ടില്ലെങ്കിലും, ജനിതക കാരണങ്ങള്‍, റേഡിയേഷന്‍ എക്‌സ്‌പോഷര്‍, പാരമ്പര്യ അവസ്ഥകള്‍ തുടങ്ങിയ ചില ഘടകങ്ങള്‍ അപകടസാധ്യത വര്‍ധിപ്പിക്കും. ബ്രെയിന്‍ ട്യൂമറുകള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും ബാധിക്കും.

Content Highlights: Brain Tumor Diagnosis After Dismissed Fatigue: A Woman's Journey to Awareness