'ഉറക്കത്തിന് പ്രഥമപരിഗണന, എല്ലാവർക്കും ചേരുന്ന ഡയറ്റില്ല'; ഫിറ്റ്നെസ് രഹസ്യം വെളിപ്പെടുത്തി അലി ഫസൽ

അലി ഫസൽ | Photo: AFP
അലി ഫസൽ | Photo: AFP

ബോളിവുഡ് സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അലി ഫസൽ. ഇപ്പോഴിതാ, തന്റെ ഫിറ്റ്നെസ് രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ. കഠിനമായ വ്യായാമങ്ങളോ കർശനമായ ഭക്ഷണക്രമങ്ങളോ മാത്രമല്ല തന്നെ ആരോ​ഗ്യത്തോടെ നിലനിർത്തുന്നത്. വിശ്രമത്തിനും ഉറക്കത്തിനും നൽകുന്ന മുൻ​ഗണനയാണ് തന്നെ ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നതെന്നും ഇൻസ്റ്റന്റ് ബോളിവുഡിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 

'ഏറ്റവും പ്രധാനപ്പെട്ട കാര്യം ഉറക്കമാണ്. രണ്ടാമത്തേത്, വ്യായാമവും സമീകൃതമായ ഭക്ഷണക്രമവുമാണ്. മറ്റുള്ള കാര്യങ്ങൾ ശരീരത്തെ ആശ്രയിച്ചിരിക്കുന്നു. കാരണം, ഓരോരുത്തരുടേയും ശരീരം വ്യത്യസ്തമാണ്. നിങ്ങളെടുക്കുന്ന വിറ്റാമിനുകളോ സപ്ലിമെന്റുകളോ പോലും നിങ്ങൾ എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ആ ഭക്ഷണം സ്വന്തം ശരീരത്തിന് ചേരുന്നതാണോ അല്ലയോ എന്നതും മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

ഡയറ്റിൽ എല്ലാവരും ഒരേരീതി പിന്തുടരുന്നത് തെറ്റാണ്. എല്ലാവർക്കും ചേരുന്ന ഒരൊറ്റ ഡയറ്റ് എന്നൊന്നില്ല. പലപ്പോഴും, ഡയറ്റീഷ്യൻ ആളുകൾക്ക് തോന്നിയപോലെ ഡയറ്റുകൾ നൽകുന്നത് കാണാറുണ്ട്. നിശ്ചിത മണിക്കൂറുകൾ ഉപവസിക്കാനോ കർശനമായ ചിട്ടകൾ പാലിക്കാനോ അവർ പറയും. എന്നാൽ, ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. അതിനാൽ, ഏറ്റവും അനുയോജ്യമായത് എന്താണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്', അലി ഫസൽ പറഞ്ഞു. 
 

Content Highlights: Ali Fazal's Fitness Philosophy: Prioritizing Sleep and Personalized Nutrition