വെറും സൗന്ദര്യപ്രശ്നമല്ല കഴുത്തിലെ കറുപ്പ് നിറം; ഗുരുതര ആരോഗ്യപ്രശ്നത്തിന്റെ സൂചനയാകാം,മുന്നറിയിപ്പ്

#Health Desk
ഡോക്ടർ പങ്കുവെച്ച ചിത്രം | Photo: X@DietDrsayajirao
ഡോക്ടർ പങ്കുവെച്ച ചിത്രം | Photo: X@DietDrsayajirao

കഴുത്തിലും മടക്കുകളിലും കറുപ്പ് നിറം വരുത്തുന്ന ഒരു അവസ്ഥയാണ് അകന്തോസിസ് നിഗ്രിക്കൻസ് ( Acanthosis Nigricans). ഇത് സാധാരണയായി മധ്യവയസ്കരിൽ ആണ് കണ്ടു തുടങ്ങുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്ന അവസ്ഥയാണിത്. ഇരുണ്ട ചർമമുള്ളവരിൽ കൂടുതലായി കാണാം. മടക്കുകളിൽ മാത്രമല്ല മുഖത്ത് നെറ്റിയിലും വശങ്ങളിലും മൂക്കിന്റെ ഇരുവശത്തും കൈമുട്ട്, വിരൽ മടക്കുകൾ, കാൽമുട്ട് എന്നിവിടങ്ങളിലും ഈ നിറം കണ്ടേക്കാം.

'ഇപ്പോഴിതാ, ഈ വിഷയം പലകാരണങ്ങളാൽ പ്രത്യക്ഷപ്പെടാം എന്ന് പറയുകയാണ് ഡോ. സയാജിറാവു ഗെയ്ക്വാദ്. കഴുത്തിൽ കാണുന്ന കറുപ്പ് നിറം അഴുക്കല്ല. ഇത് ശുചിത്വക്കുറവ് മൂലം ഉണ്ടാകുന്നതുമല്ല. മറിച്ച് ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. കോശങ്ങൾ ഇൻസുലിനെ പ്രതിരോധിക്കുമ്പോൾ ശരീരം കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇൻസുലിൻ അധികമാകുന്നത് ചർമത്തിലെ കോശങ്ങളേയും പിഗ്മെന്റുകളെയും ഉത്തേജിപ്പിക്കുകയും ഇരുണ്ട നിറത്തിന് കാരണമാകുകയും ചെയ്യുന്നു. കേവലം സൗന്ദര്യ പ്രശ്നമല്ലയിത്. മറിച്ച്, പ്രീഡയബറ്റീസ്, ടൈപ്പ് 2 പ്രമേഹം, പിസിഒഎസ്., ഫാറ്റി ലിവർ എന്നിവയുടെ ആദ്യ സൂചനയാകാം', ഡോക്ടർ എക്സിൽ കുറിച്ചു.

ഇവ ശ്രദ്ധിക്കാം

  • കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം ശീലമാക്കുക. മുട്ട, മത്സ്യം, പനീർ, പയർവർഗങ്ങൾ എന്നിവ കഴിക്കാം.
  • കൂടുതൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കഴിക്കുക. നാരുകൾ അടങ്ങിയ പച്ചക്കറികൾ ധാരാളം കഴിക്കാം.
  • അഞ്ച് മുതൽ 10 ശതമാനമെങ്കിൽ ശരീരഭാരം കുറയ്ക്കാം.
  • വ്യായാമം പതിവാക്കാം. 8000-10000 സ്റ്റെപ്സ് നടക്കാം.
  • കൃത്യമായ ഉറക്കം.
  • മാനസിക ആരോഗ്യവും ശ്രദ്ധിക്കണം.

Content Highlights: Discover why dark, velvety patches on your neck or underarms might be Acanthosis Nigricans, a sign of underlying health issues like insulin resistance. Learn more.