ദിവസവും കഴിച്ചത് 10,000 കലോറി; രാവിലെ കെയ്ക്ക്, രാത്രി ബർഗറും പിസ്സയും: റഷ്യൻ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

#Health Desk
ദിമിത്രി നുയാൻസിൻ | Photo: Instagram: dmitryfit
ദിമിത്രി നുയാൻസിൻ | Photo: Instagram: dmitryfit

അമിതമായി ഭക്ഷണം കഴിക്കുന്ന ചല‍ഞ്ചിൽ പങ്കെടുത്ത റഷ്യൻ ഫിറ്റ്നസ് പരിശീലകനും ഇൻഫ്ലുവൻസറുമായ ദിമിത്രി നുയാൻസിന്(30) ദാരുണാന്ത്യം. 25 കിലോ ശരീരഭാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചലഞ്ച് സ്വയം ഏറ്റെടുത്തിരുന്നു ദിമിത്രി. ഈ ലക്ഷ്യം കൈവരിക്കാനുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ്, അദ്ദേഹം ഹൃദയസ്തംഭനം മൂലം മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ദിവസവും 10,000-ൽ അധികം കലോറി അദ്ദേഹം കഴിച്ചിരുന്നതായാണ് പീപ്പിൾ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് ഈ ഭാരം മുഴുവൻ കുറച്ച് തൻ്റെ രൂപമാറ്റം കാണിക്കാനായിരുന്നു പദ്ധതി. മരണത്തിന് ഒരു ദിവസം മുൻപ് തനിക്ക് സുഖമില്ലെന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പരിശീലന സെഷനുകളും റദ്ദാക്കിയിരുന്നു.

പ്രഭാതഭക്ഷണത്തിന് പേസ്ട്രിയും കേക്കും ഉച്ചഭക്ഷണത്തിന് ധാരാളം മയോണൈസ് അടങ്ങിയിട്ടുള്ള ഡംപ്ലിങ്‌സ്, അത്താഴത്തിന് ഒരു ബർഗറും രണ്ട് ചെറിയ പിസ്സകളും എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണക്രമം.

ഒറെൻബർഗ് ഒളിമ്പിക് റിസർവ് സ്കൂളിൽ നിന്നും സെന്റ് പീറ്റേഴ്സ്ബർഗിലെ നാഷണൽ ഫിറ്റ്നസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ആളാണ് ദിമിത്രി നുയാൻസിന്. 

Content Highlights: Russian fitness influencer Dmitry Nyansin tragically died during an extreme eating challenge aimed at gaining 25kg.