കരൾമാറ്റ ശസ്ത്രക്രിയ വരെ വേണ്ടിവന്നേക്കാം; ഹെപ്പറ്റൈറ്റിസ് ഗുരുതരമാവുന്നത് എപ്പോൾ?

ഓരോ വർഷവും പത്തു ലക്ഷത്തിലധികം പേർ ഹെപ്പറ്റൈറ്റിസ് ബാധ മൂലം മരണപ്പെടുന്നു. ഓരോ 30 സെക്കൻഡിലും ലോകത്ത് ഒരാൾ ഈ രോഗം മൂലം മരണത്തിന് കീഴടങ്ങുന്നു. 'One Life, One Liver' എന്ന മുദ്രാവാക്യവുമായാണ് ലോകാരോഗ്യ സംഘടന ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്യുന്നത്.
കരളിനുണ്ടാകുന്ന നീർക്കെട്ടാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി എന്നിവ വളരെ സാധാരണമാണിപ്പോൾ. ലോകാരോഗ്യ സംഘടന (WHO) എല്ലാ വർഷവും ജൂലായ് 28-ന് ലോക കരൾവീക്ക ദിനം ആചരിക്കുന്നു. ലോക കരൾവീക്ക ദിനാചരണം ഹെപ്പറ്റൈറ്റിസ് പോലുള്ള കരൾ രോഗങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുന്നതിനുള്ള അവസരമാണ്.
Content Highlights: world hepatitis day types symptoms and causes of hepatitis