സുഹൃത്തിനെ അതിക്രൂരമായി ഇല്ലാതാക്കിയിട്ടും കൂസലില്ലാതെ അവൻ നിന്നു; പക നിറയുന്ന പ്രണയങ്ങൾ

കേരളക്കരയെ ഞെട്ടിച്ച കരുവാരക്കുണ്ടിലെ കൊലപാതകം നമ്മുടെ സമൂഹത്തോട് വിളിച്ചുപറയുന്ന സത്യങ്ങൾ മഹസ്സറുകൾക്കും വിധിപ്രസ്താവനയ്ക്കും ശിക്ഷാവിധിക്കും എല്ലാം അപ്പുറം ഏറെ ഗൗരവത്തോടെ കാണേണ്ട ചില യാഥാർത്ഥ്യങ്ങളാണ്. ടോക്സിക് പ്രണയം എന്ന തലക്കെട്ടിൽ നിസ്സാരമായി എഴുതിത്തള്ളേണ്ട ഒന്നല്ല ഈ സംഭവം. ഒമ്പതാം ക്ലാസുകാരിയായ സുഹൃത്തിനെ അതിക്രൂരമായി ഇല്ലാതാക്കിയ ഹയർസെക്കൻഡറിക്കാരൻ. പഠനത്തിൽ ശ്രദ്ധിക്കേണ്ട, മികവു പുലർത്തേണ്ട പ്രായത്തിൽ ഒരാൾ കൊലപാതകിയാവുക. സ്വന്തം സുഹൃത്തിനെ, അതിക്രൂരമായി കൊല ചെയ്തിട്ടും കുട്ടിപ്രതി പുലർത്തിയ നിസ്സംഗതയും കൂസലില്ലായ്മയും നമ്മുടെ കൗമാര മനസ്സുകളിലേക്കുള്ള ചൂണ്ടുപലകകളാണ്.
കാലത്തിന്റെ മാറ്റം എല്ലാ മേഖലയിലും എന്നപോലെ പ്രണയത്തിലും കടന്നുവന്നു. കാനനച്ഛായയിൽ ആടുമേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ... പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തുകൂടാ.. എന്ന് പാടിയ ഒരു തലമുറയിൽ നിന്നും
Content Highlights: Examining the Karuvarakundu murder`s roots: toxic love, teenage mental health crisis, and societal responsibility.