രക്തസ്രാവം കാര്യമാക്കിയില്ല, 'സ്ത്രീകളെ സംബന്ധിച്ച് രക്തം കാണുന്നത് ആദ്യമായല്ലല്ലോ' എന്ന മറുപടിയും

മിക്ക രോഗികളും അസുഖമൊക്കെ മാറിക്കഴിഞ്ഞു സന്തോഷത്തോടെ വന്ന് കാണാറുണ്ട്. ഓരോരുത്തരും രോഗികളായെത്തുന്നത് പല രീതിയിലാണ്. ചിലർ ക്യാമ്പിന് ചെക്ക് ചെയ്യാൻ വന്നവരായിരിക്കാം, ചിലർ എന്തെങ്കിലും സംശയങ്ങൾ തോന്നി ഹോസ്പിറ്റലിൽ കാണിക്കാൻ വന്നവരാവാം, മറ്റു ചിലർ മക്കളുടെ നിർബന്ധപ്രകാരം കാണിക്കാൻ വരുന്നവരാകാം. ചികിത്സയുടെ കാര്യവും ഇങ്ങനെത്തന്നെയാണ്.
ചികിത്സ ചെയ്യാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർ, സാമ്പത്തികമായി ചികിത്സ ചെയ്യാൻ സൗകര്യമുണ്ടായിട്ടും ചികിത്സ ഫലപ്രദമായി ചെയ്യാൻ കഴിയാത്ത അസുഖമുള്ളവർ, ധനസഹായം വാങ്ങി ചികിത്സ ചെയ്യുന്നവർ... അങ്ങനെ ഒട്ടേറെ മുഖങ്ങൾ. രോഗവുമായി ആശങ്കയോടെ കടന്നുവന്നവർ പരിപൂർണമായും അസുഖം മാറി പിന്നീട് കാണാൻ വരുന്ന രംഗം ഓരോ ഡോക്ടറേയും സംബന്ധിച്ച് അമൂല്യമായ നിമിഷങ്ങളാണ്.
Content Highlights: de deepthi tr doctors day experience