കോവിഡ് ചോര്‍ന്നത് വുഹാന്‍ ലാബില്‍ നിന്ന്, വാക്സിനും നിയന്ത്രണവും പരാജയപ്പെട്ടെന്ന് യു.എസ് കമ്മിറ്റി

#പി.മുരളീധരന്‍
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കോവിഡ്-19 വൈറസ്, ചൈനയിലെ വുഹാന്‍ പരീക്ഷണശാലയില്‍, അമേരിക്കന്‍ ധനസഹായത്തോടെ നടത്തിയ ഗെയിന്‍ ഓഫ് ഫങ്ഷന്‍ (gain of function mutation) ഗവേഷണത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാകാനാണ്  ഏറ്റവും സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്‌. കോവിഡ് വാക്സിന്‍ (അമേരിക്കയില്‍ ഉപയോഗിച്ചത്) രോഗം പകരുന്നതോ, പടരുന്നതോ തടയുന്നതില്‍ പരാജയമായിരുന്നുവെന്നും പറയുന്ന റിപ്പോര്‍ട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ലോകമെമ്പാടുമുള്ള വലതുപക്ഷക്കാര്‍ക്കും കരുത്തു പകരുന്നതായി മാറിയിരിക്കുകയാണ്. കൊറോണ വൈറസ് മഹാമാരി സംബന്ധിച്ച് രണ്ടു വര്‍ഷത്തോളം പഠനം നടത്തിയ ശേഷമാണ് സിലക്ട് സബ്കമ്മിറ്റി അമേരിക്കന്‍ കോണ്‍ഗ്രസിന് 520 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇനിയൊരു മഹാമാരി പൊട്ടിപ്പുറപ്പെട്ടാല്‍ അതില്‍ നിന്നും രക്ഷനേടാനുള്ള സത്യസന്ധമായ ശ്രമങ്ങള്‍ നടത്താന്‍ അമേരിക്കയെയും ലോകത്തെയും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സഹായിക്കുമെന്ന് സിലക്ട് കമ്മിറ്റി അധ്യക്ഷന്‍ ബ്രാഡ് വെന്‍സ്ട്രപ്പ് കോണ്‍ഗ്രസിനെഴുതിയ കത്തില്‍ അവകാശപ്പെടുന്നു. വരുംകാലത്തെ മഹാമാരിയെ നേരിടുമ്പോള്‍ അമേരിക്കയെ നയിക്കുന്നവര്‍ വ്യക്തിപരമായ നേട്ടത്തിനോ പക്ഷപാതത്തിനോ വേണ്ടിയല്ലാതെ പ്രവര്‍ത്തിക്കുന്നവരാവണം- അദ്ദേഹം പറയുന്നു. വെന്‍സ്ട്രപ്പ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണെന്നു റിപ്പോര്‍ട്ടിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു.

Content Highlights: COVID Select Concludes two Year Investigation Issues five hundred Page Final Report

Continue reading