ആയുര്‍സൂക്തങ്ങള്‍: സ്‌കൂള്‍ കുട്ടികളില്‍ കൂടുതലായി കാണുന്ന രോഗങ്ങള്‍ക്ക് കാരണം അറിയാം

Photo: Pixabay
Photo: Pixabay

''ശകൃത: പിണ്ഡികോദ്വേഷ്ഠപ്രതിശ്യായ ശിരോരുജ:
ഊര്‍ധ്വവായു: പരീകര്‍തോ ഹൃദയസ്യോപരോധനം''

മലവിസര്‍ജനം എന്ന വേഗത്തെ തടുത്താല്‍ കാലുകളില്‍ മസില്‍ ഉരുണ്ടുകയറുക, ജലദോഷം, തലവേദന, ഏമ്പക്കം, വേദന, ഹൃദയത്തിന് തകരാറുകള്‍, വിശപ്പില്ലായ്മ, കാഴ്ചത്തകരാറുകള്‍ ഇവ സംഭവിക്കാം.
 
ശരിയായ രീതിയിലുള്ള ദഹനപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്ന, ശരീരത്തില്‍ നിന്നും പുറംതള്ളേണ്ടുന്ന, ഖരരൂപത്തിലുള്ള മലം വന്‍കുടലിന്റെ അവസാന ഭാഗമായ റെക്ടത്തില്‍ നിറയുമ്പോഴാണ് മലവിസര്‍ജനം എന്ന വേഗം ഉണ്ടാകുന്നത്. 

മലവിസര്‍ജനം എന്ന തോന്നലിനെ തടുക്കുന്നതു മാത്രമല്ല ദിവസവും മലവിസര്‍ജനം ശരിയായി നടക്കാതിരുന്നാലും മേല്‍പറഞ്ഞ സാഹചര്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. 

സമയക്കുറവു മൂലം രാവിലെ സ്‌കൂളിലേക്ക്/ഓഫീസിലേക്ക് പോകുന്നതിനു മുന്‍പ് മലവിസര്‍ജനം നടത്താതിരിക്കുകയാണെങ്കില്‍ പിന്നീട് സ്‌കൂളില്‍/ഓഫീസില്‍ വെച്ച് ഉണ്ടാകുന്ന വേഗത്തെ കുട്ടികള്‍/ആളുകള്‍ മടികൊണ്ടോ നാണക്കേടുകൊണ്ടോ ശൗചാലയത്തിന്റെ വൃത്തിക്കുറവു കൊണ്ടോ പുറത്തുപറയാതെ തടുക്കും. 

സ്‌കൂള്‍ കുട്ടികളില്‍ ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്ന തലവേദന, കാഴ്ചത്തകരാറുകള്‍ തുടങ്ങിയവയ്ക്ക് ഇത് ഒരു പ്രധാന കാരണമാണ്. തലവേദന, മസില്‍പിടുത്തം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്ന ആളുകള്‍ അവരുടെ മലവിസര്‍ജന വേഗത്തെ പറ്റി ശ്രദ്ധിച്ച് അതുപരിഹരിക്കുന്നത് ഉചിതമായിരിക്കും. 

ഡോ. ശ്രീപാര്‍വതി ആര്‍.
അസിസ്റ്റന്റ് പ്രൊഫസര്‍
പഞ്ചകര്‍മ്മ വിഭാഗം
അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠം
വാവന്നൂര്‍, പാലക്കാട്

Content Highlights: Ayursookthangal school kids diseases

Content Highlights: