കുഞ്ഞിനുവേണ്ടി ശ്രമിക്കുംമുമ്പ് നടത്തിയ പരിശോധന വഴിത്തിരിവായി; ലക്ഷണങ്ങളില്ലാതെയും വരാം കാൻസർ

CANCER CARE
#ഡോ. ദീപ്തി ടി.ആർ.
Representative Image| Photo: Canva.com
Representative Image| Photo: Canva.com

"united by unique". ഈ വർഷത്തെ കാൻസർ ഡേ തീം കണ്ടപ്പോൾ തന്നെ ഒരുപാടുപേരുടെ മുഖമാണ് മനസിലേക്ക് ഓടി വന്നത്. ഒരു ഡോക്ടറോ ഹെൽത്ത്കെയർ വർക്കറോ നഴ്സുമാരോ മാത്രം വിചാരിച്ചാൽ മാത്രം കാൻസർ നേരത്തേ കണ്ടുപിടിക്കാനോ കാൻസർ പ്രതിരോധിക്കാനോ പറ്റില്ല. അതേസമയം, ഈ വിഭാ​ഗമെല്ലാം ഒന്നിച്ചുനിന്ന് പ്രവർത്തിക്കുന്നത് മാറ്റമുണ്ടാക്കുകയും ചെയ്യും. 

ഈയടുത്ത് കാണാൻ വന്ന ദമ്പതികൾ ഓർമ്മയിലേക്കു കടന്നുവന്നു. എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ മാത്രം ഡോക്ടറെ കാണുന്നവരാണ് ഒട്ടുമിക്കവരും, അതല്ലെങ്കിൽ വല്ല ക്യാമ്പും ആയിരിക്കണം. അതും നിർബന്ധിച്ചാൽ മാത്രം. റിയയും ഭർത്താവ് റോജിനും അൽപം വ്യത്യസ്തരായിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വർഷമായിട്ടേയുള്ളൂ. രണ്ടുപേരും വിദേശത്താണ് ജോലി ചെയ്യുന്നത്. നാട്ടിൽ വന്നിട്ട് കുറച്ചു ദിവസമേ ആയുള്ളൂ. കുഞ്ഞിന്  വേണ്ടി ശ്രമിക്കുന്നതിന്  മുൻപ് മൊത്തത്തിൽ ഹെൽത്ത്‌ ചെക്ക് അപ് ചെയ്യാമെന്ന ഉദ്ദേശ്യത്തോടെയാണ്‌ അവർ വന്നത്. എച്ച്.പി.വി. വാക്സിനെക്കുറിച്ചായിരുന്നു  പ്രധാനമായും അവർക്ക് അറിയേണ്ടത്. റീപ്രൊഡക്റ്റീവ് ഹെൽത്തിനെ ബാധിക്കുമോ എന്നൊക്കെയായിരുന്നു ആദ്യത്തെ  സംശയം.

Content Highlights: real life story highlighting the importance of early cancer detection

Continue reading