അന്നു രോഗം തിരിച്ചറിഞ്ഞതുകൊണ്ട് ഇന്നും കാലുകൾ ചിലങ്കയണിയുന്നു; സെർവിക്കൽ കാൻസർ അതിജീവനകഥ

DOCTORS DIARY
#ഡോ. ദീപ്തി .ടി.ആർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

അന്നെന്നെ കാണാൻ വന്ന ആ സുന്ദരിക്കുട്ടിയെ  കണ്ട് ഞാൻ തന്നെ അതിശയിച്ചു. ഏഴു വയസ്സുള്ള ഒരു പെൺകുട്ടി. അമ്മയുടെ കൂടെയാണ് ആ കുഞ്ഞ്  ഹോസ്പിറ്റലിലേക്കു വന്നത്. അവൾക്ക് എച്ച്.പി.വി വാക്‌സിനേഷൻ (Human papillomavirus vaccine) വേണമത്രേ. HPV വാക്സിനേഷിനെ കുറിച്ച് ഒരുപാട് ക്ലാസ് നടത്താറുണ്ടെങ്കിലും എഴുതാറുണ്ടെങ്കിലും  ആദ്യമായിട്ടാണ് ഒമ്പതു വയസ്സിൽ കുറഞ്ഞ ഒരു കുട്ടിയുടെ രക്ഷിതാവ് വാക്സിനേഷൻ എടുക്കാൻ തയ്യാറായി വരുന്നത്. HPV വാക്സിനേഷിനെ കുറിച്ച് നന്നായി പഠിച്ചറിഞ്ഞ ഒരാൾ മാത്രമാണ് സാധാരണമായി ഇങ്ങനെ വരാൻ സാധ്യത‌യുള്ളു. അന്ന് താരതമ്യേന തിരക്ക് കുറഞ്ഞ ഒരു ദിവസമായതിനാൽ തന്നെ എച്ച്.പി.വി വാക്‌സിനേഷൻ എങ്ങനെയാണ് എടുക്കുകയെന്നും അതിന്റെ ഡോസേജ് എങ്ങനെയാണെന്നുമൊക്കെ വിശദമായി പറഞ്ഞു കൊടുത്തു. അങ്ങനെ അമ്മയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് അക്കാര്യം അറിയുന്നത്. എന്റെ മുന്നിലിരിക്കുന്ന ആ അമ്മ ഒരു  സെർവിക്കൽ കാൻസർ സർവൈവറാണെന്ന്.

രോ​ഗം തിരിച്ചറിഞ്ഞ കഥ...

Content Highlights: story of a cervical cancer survivor

Continue reading