മകന് കാൻസറാണോയെന്ന് ഭയന്ന് ചികിത്സയ്ക്കെത്തിയ കുടുംബം, പരിശോധനയിൽ അമ്മയ്ക്ക് കാൻസർ

CANCER CARE
#ഡോ. ദീപ്തി ടി. ആർ.
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കാൻസർ ആണെന്നുറപ്പിച്ച് അതിൽ നിന്നും തിരിച്ചുവന്ന രണ്ടുപേരേക്കുറിച്ചും കാൻസർ അല്ല എന്നുറപ്പിച്ച് പിന്നീട് കാൻസർ ആയ ഒരാളേക്കുറിച്ചുമാണ് ഇത്തവണ പങ്കുവെക്കുന്നത്. ഒരു വൈകുന്നേരമാണ് ആ ഉമ്മയും മകനും ക്ലിനിക്കിലെത്തുന്നത്.

പേര് മുഹമ്മദ്‌, വയസ്സ് 10. തുടർന്ന് വളരെ ആവലാതിയോടെയാണ് അവർ കാര്യങ്ങൾ പറഞ്ഞത്. മുഹമ്മദിന്റെ വായിലെ അൾസർ മാറുന്നേയില്ല. അവർ ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടും മാറിയില്ല. ഈ വിഷമം കേട്ട ഒരു ബന്ധു പറഞ്ഞതുപ്രകാരം കാൻസർ ആണോ എന്ന സംശയത്തിൽ ആണ് അവർ എന്നെ കാണാൻ വന്നത്. അതിന്റെ മുഴുവൻ ആധിയും പരിഭ്രമവും അവരുടെ മുഖത്തുണ്ടായിരുന്നു. 

Content Highlights: Discover inspiring stories of cancer recovery and learn about early detection signs in children

Continue reading